റാഞ്ചി: ജീന്‍സ് ധരിക്കുന്നത് വിലക്കിയ പതിനെട്ടുകാരനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍. ഭര്‍തൃവീട്ടുകാരുടെ പരാതിയില്‍ ഇന്നലെയാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ജാര്‍ഖണ്ഡിലെ ജംതാര ജില്ലയിലാണ് സംഭവം.

ഈ മാസം പതിനാറിനാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട പതിനെട്ടുകാരന്‍ കൊല്ലപ്പെട്ടത്. നാല് ദിവസം മുമ്ബ് ഭാര്യ പുഷ്പയുമായുണ്ടായ തര്‍ക്കത്തിനിടെ ഇയാള്‍ക്ക് പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് മരണമെന്ന് ജംതാര സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ആനന്ദ് ജ്യോതി മിന്‍സ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നാല് മാസം മുമ്ബായിരുന്നു ഇവരുടെ വിവാഹം. പുഷ്പയ്ക്കും പ്രായം പതിനെട്ടാണ്. പ്രതിക്ക് ജീന്‍സ് ധരിക്കാന്‍ ഇഷ്ടമായിരുന്നു. പന്ത്രണ്ടാം തീയതി ഒരു മേളയില്‍ പങ്കെടുക്കാന്‍ ജീന്‍സ് ധരിച്ചായിരുന്നു പുഷ്പ പോയത്. ഇതറിഞ്ഞ ഭര്‍ത്താവ് വിവാഹിതരായ സ്ത്രീകള്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് പറഞ്ഞ് ശകാരിച്ചു.

തുടര്‍ന്ന് ദമ്ബതികള്‍ പുറത്തുപോയി.പതിനെട്ടുകാരന്‍ മദ്യപിക്കുകയും ഭാര്യയുമായി വീണ്ടും വഴക്കുണ്ടാക്കുകുകയും ചെയ്തു. ഇതിനിടെ പെണ്‍കുട്ടി ഇയാളെ പിടിച്ചുതള്ളുകയായിരുന്നു. മുളങ്കാട്ടില്‍ വീണ് ഇയാള്‍ക്ക് പരിക്കേറ്റു. കൂടാതെ കൃത്യം നടത്താന്‍ പ്രതി കത്തി ഉപയോഗിച്ചതായും പറയപ്പെടുന്നു. ഇതിനായി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ മരണകാരണത്തെക്കുറിച്ച്‌ കൂടുതല്‍ വ്യക്തത വരികയുള്ളൂ.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക