ഒറ്റപ്പാലം: നടന്‍ ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനക്കുറ്റത്തിന് ഒറ്റപ്പാലം പൊലീസ് കേസെടുത്തു. തിരുവില്വാമല സ്വദേശി റിയാസ് പാലക്കാട്​ ജില്ല പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

2017ല്‍ സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ ഇടപാടില്‍ 3,01,45,000 രൂപ ഒറ്റപ്പാലത്തെ ബാങ്ക് മുഖേന നല്‍കിയെന്നാണ് പരാതി. എസ്.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഒറ്റപ്പാലം പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിനുശേഷമാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക