അമ്ബലപ്പുഴ:കരൂര്‍ അയ്യന്‍കോയിക്കല്‍ തീരത്ത് ചെമ്മീന്‍ ചാകര.വള്ളങ്ങള്‍ക്ക് കൂടുതലായും പൂവാലന്‍ ചെമ്മീനാണ് ലഭിച്ചത്.ഈ വിവരം അറിഞ്ഞ് കച്ചവടക്കാരും തീരത്ത് എത്തി. ചെമ്മീന്‍ കിലോയ്ക്ക് 165 രൂപ മുതല്‍ 185 രൂപയ്ക്ക് വരെ വിറ്റു.

ഒന്നര ലക്ഷം രൂപയുടെ ചെമ്മീന്‍ കിട്ടിയ വള്ളങ്ങളുണ്ട്.ചെമ്മീന്‍ മാത്രമല്ല അയല, ചൂട, മണങ്ങ് മീനുകളും വള്ളങ്ങള്‍ക്ക് കിട്ടി.കിലോഗ്രാമിന് 80 മുതല്‍ 120 രൂപയ്ക്കാണ് അയല വിറ്റത്.ചൂട 55 മുതല്‍ 90 രൂപയ്ക്ക് വരെയും വിറ്റു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്ത് കാലത്ത് വള്ളങ്ങള്‍ മത്സ്യബന്ധനത്തിനു പോകുമെങ്കിലും ചിലവായ ഇന്ധനകാശു പോലും കിട്ടാറില്ലായിരുന്നു.ചെറിയ വള്ളങ്ങളുടെ ഉടമയ്ക്ക് വരെ 2 മുതല്‍ 3.50 ലക്ഷം രൂപ വരെ നഷ്ടം ഉണ്ടായിട്ടുണ്ട്.അപ്പോഴാണ് ആശ്വാസത്തിന് വക നല്‍കി ചെമ്മീന്‍ കിട്ടിയത്.

അതേസമയം, മത്സ്യബന്ധനത്തിനു പോയ ചില വള്ളങ്ങളിലെ വലകളില്‍ നിരോധിക്കപ്പെട്ട ചെറിയ മീനുകള്‍ പിടികൂടിയിരുന്നു.ഇത് തീരത്ത് പ്രതിസന്ധി സൃഷ്ടിച്ചു.ഫിഷറീസ് വകുപ്പ് മീനുകള്‍ വാങ്ങിക്കൊണ്ടുപോയ വാഹനം അടക്കം പിടികൂടി കേസെടുത്തിരുന്നു.വരും ദിവസങ്ങളിലും കൂടുതല്‍ മീന്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് തീരദേശം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക