പുരാവസ്തു തട്ടിപ്പ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിൻ എബ്രഹാമിനെ പ്രതി ചേര്‍ത്തു. ഇയാളെ ചോദ്യം ചെയ്യാൻ നോട്ടീസ് നല്‍കി. ആഗസ്റ്റ് എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എബിൻ എബ്രഹാമിനെ കേസില്‍ പ്രതി ചേര്‍ത്തു കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി.മുളന്തുരുത്തി ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയാണ് എബിൻ എബ്രഹാം.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ പേഴ്സണല്‍ അസിസ്റ്റന്റ് എന്ന് പരിചയപ്പെടുത്തിയാണ് എബിൻ എബ്രാഹാം മോൻസനെയും മോൻസനുമായി ബന്ധമുള്ളവരോടും അടുത്തത്. മോൻസണ്‍ മാവുങ്കലില്‍ നിന്ന് ലക്ഷങ്ങള്‍ എബിൻ എബ്രഹാം തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങിയതായും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. എബിൻ എബ്രഹാമിനെ പ്രതി ചേര്‍ത്ത് നേരത്തെ കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസില്‍ മോൻസണ്‍ മാവുങ്കലിനായി ഒദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന കുറ്റത്തിലും തട്ടിപ്പില്‍ പങ്കാളിയായതിലും മുൻ ഡിഐജി എസ് സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഐ ജി ഗുഗുലോത്ത് ലക്ഷ്മണിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. കോടതിയെ സമീപിച്ച ലക്ഷ്മണ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക