സാമ്ബത്തിക തട്ടിപ്പ് നടത്തി എന്ന പരാതിയിൽ റിട്ടയേര്‍ഡ് എസ്പിക്കെതിരെ കേസ് എടുത്തു. മുൻ എസ്പി സുനില്‍ ജേക്കബ്ബിനെതിരെയാണ് കേസ്. കാലടി പൊലീസ് ആണ് കേസെടുത്തത്.സോഫ്റ്റ് വെയര്‍ റൈറ്റ്സ് തട്ടിപ്പിനിരയായി രണ്ട് കേസില്‍ പണം നഷ്ടപ്പെട്ടയാള്‍ക്ക് പ്രതികളില്‍ നിന്നും പണം വാങ്ങിത്തരാമെന്ന് പറഞ്ഞ് സുനില്‍ ജേക്കബ് ലക്ഷങ്ങള്‍ തട്ടുകയായിരുന്നു എന്നാണ് ആരോപണം.

ചൊവ്വര സ്വദേശിക്കാണ് പണം നഷ്ടപ്പെട്ടത്. സോഫ്റ്റ് വെയര്‍ റൈറ്റ്സ് വില്‍പനയിലൂടെ ലക്ഷങ്ങള്‍ ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് ചൊവ്വര സ്വദേശിയില്‍ നിന്ന് നേരത്തെ മൂന്നു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഇടപെട്ടാണ് സുനില്‍ ജേക്കബ് പണം തട്ടിയത് എന്നാണ് കേസ്. ഇടനിലക്കാരനായി നിന്ന്, തട്ടിപ്പുകാരുടെ പക്കല്‍ നിന്ന് പണം തിരികെ വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒരു കേസില്‍ ആറ് ലക്ഷത്തി ഇരുപതിനായിരത്തോളം രൂപയും മറ്റൊരു കേസില്‍ അമ്ബതിനായിരം രൂപയും തട്ടിയെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉന്നതങ്ങളില്‍ സ്വാധീനമുണ്ടെന്നും പല കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും പണം പോയ ആളെ പറഞ്ഞ് വിശ്വസിപ്പിച്ച്‌ പണം വാങ്ങുകയായിരുന്നു. സുനില്‍ ജേക്കബില്‍ നിന്ന് സമാനമായ തട്ടിപ്പ് നേരിട്ടവര്‍ 0484 2462360 എന്ന നമ്ബറില്‍ ബന്ധപ്പെടണമെന്ന് കാലടി പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക