ദില്ലി: കെപിസിസി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കും. ഹൈക്കമാന്‍ഡിന് കൈമാറിയ പട്ടികയില്‍ അവസാന വട്ടചര്‍ച്ചക്കായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ദില്ലിയിയിലെത്തി. നേരത്തെ, കൈമാറിയ പട്ടിക ചിന്തന്‍ ശിബിര നിര്‍ദ്ദേശങ്ങള്‍ കൂടി പാലിച്ച്‌ തിരുത്തലകള്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. പ്രായം, ജാതി സമവാക്യങ്ങള്‍ എന്നിവ പാലിക്കാത്തതും ഹൈക്കമാന്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു.

ഭാരവാഹികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കെപിസിസി അംഗങ്ങളെ തീരുമാനിക്കാനുള്ള നടപടി നീളുകയായിരുന്നു. അതേസമയം, കെപിസിസി പുനസംഘടനക്ക് എതിരെ കെ മുരളീധരന്‍ എംപി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സ്ഥാനമാനങ്ങള്‍ വീതംവച്ച്‌ പാര്‍ട്ടിയെ വീണ്ടും ഐസിയുവിലേക്ക് അയക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെ മുരളീധരന്‍ തുറന്നടിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെപിസിസി പുന:സംഘടനയില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ സമവായത്തിലെത്തിയിരുന്നു. പട്ടികയും അന്തിമമായിരുന്നു. ഇത് ഹൈക്കമാന്‍ഡിന് കൈമാറാനിരിക്കെയായിരുന്നു രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ കെ മുരളീധരന്‍ രംഗത്തെത്തിയത്. ഇതോടെ കെപിസിസി പട്ടിക പ്രഖ്യാപനത്തിന് ശേഷം പാര്‍ട്ടിക്കുള്ളില്‍ എന്ത് പൊട്ടിത്തെറിയാണ് ഉണ്ടാകുകയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക