വീട്ടിലുള്ളപ്പോഴൊക്കെയും വഴക്കു കൂടിയാലും മക്കളോട് അച്ഛനും അമ്മയ്ക്കും ഉള്ള സ്‌നേഹം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലുത് സഹോദര സ്നേഹം തന്നെയാണ്. എത്ര വഴക്കു കൂടിയാലും അവര്‍ അല്‍പ്പം കഴിയുമ്ബോള്‍ സ്‌നേഹം കൂടും. സഹോജര സ്‌നേഹത്തിന്റെ നിഷ്‌കളങ്കത വെളിവാക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ.

അമ്മയും അച്ഛനും കഴിഞ്ഞാല്‍ കുട്ടികളുടെ കാര്യത്തില്‍ ഏറ്റവും ശ്രദ്ധാലുക്കള്‍ സഹോദരങ്ങള്‍ തന്നെയാണ്. വഴക്കു കൂടിയാലും പിണങ്ങിയിരുന്നാലും കുറച്ചു കഴിയുമ്ബോള്‍ വീണ്ടും അവര്‍ ഒരുമിച്ചിരിക്കുന്നത് കാണാം. മൂത്ത കുട്ടികള്‍ക്ക് ഇളയ കുട്ടികളോട് ഒരു പ്രത്യേക സ്‌നേഹമായിരിക്കും. ഇളയ കുട്ടിക്കാവട്ടെ മൂത്തകുട്ടി ഹീറോയും ആവും. ഇത്തരത്തില്‍ ഒരു കൊച്ചു ഹീറോയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റോഡിലെ വെള്ളക്കെട്ടിനു മുന്നില്‍ അമ്ബരന്നുനില്‍ക്കുന്ന അനിയത്തിയെ രണ്ടാമതൊന്നാലോചിക്കാതെ ചുമലിലേറ്റി നടക്കുന്ന ചേട്ടന്റെ വീഡിയോ ആണിത്. സ്‌കൂള്‍ കഴിഞ്ഞു വരുമ്ബോഴാണ് കനത്ത മഴ കാരണം റോഡ് മുഴുവന്‍ വെള്ളത്തിലായത് കണ്ടത്. അനിയത്തിയുടെ കാലിലെ ഷൂസും സോക്സും നനയരുതല്ലോ, സ്വന്തം കാലില്‍ ചെരിപ്പു പോലും ഇടാതെ തന്റെ കുഞ്ഞിപ്പെങ്ങളെ മുതുകത്തേറ്റുകയായിരുന്നു ഈ ചേട്ടന്‍.

വെള്ളം നിറഞ്ഞു കിടന്ന റോഡില്‍ എങ്ങോട്ടേയ്ക്ക് ഇറങ്ങണമെന്നു ഒരു നിമിഷം പകച്ചു നിന്നെങ്കിലും കണ്ണുകള്‍ പായിച്ചു ഒരു ധാരണ വരുത്തിയതോടെ സൂക്ഷിച്ചു വെള്ളത്തിലേക്കിറങ്ങുകയായിരുന്നു. സഹോദരസ്‌നേഹം വിളിച്ചോതുന്ന ഈ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക