ബാഗല്‍കോട്ട്: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവുമായ സിദ്ധരാമയ്യ നല്‍കിയ രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ വലിച്ചെറിഞ്ഞ് യുവതി. കെരുരു വര്‍ഗീയ സംഘര്‍ഷത്തിന് ഇരയായവരെ സന്ദര്‍ശിച്ചപ്പോഴാണ് ഇരക്ക് സിദ്ധരാമയ്യ രണ്ട് ലക്ഷം രൂപ നല്‍കിയത്.

എന്നാല്‍ പണം യുവതി തിരികെ നല്‍കിയപ്പോള്‍ വാങ്ങാന്‍ കൂട്ടാക്കാതിരുന്നതോടെ വാഹന വ്യൂഹത്തിന് നേരെ വലിച്ചെറിഞ്ഞു. രാജ്മ എന്ന സ്ത്രീയാണ് പണം എറിഞ്ഞത്. ഒടുവില്‍ സിദ്ധരാമയ്യയുടെ വാഹനവ്യൂഹം നിര്‍ത്തി യുവതിയെ ബോധ്യപ്പെടുത്തി പണം തിരികെ നല്‍കിയാണ് മടങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരൂര്‍ വര്‍ഗീയ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ജില്ലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ നാല് പേര്‍ക്ക് സിദ്ധരാമയ്യ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. എന്നാല്‍, വീട്ടുകാര്‍ പണം നിരസിച്ചു. പിന്നീട് സിദ്ധരാമയ്യയുടെ നിര്‍ബന്ധപ്രകാരം ചിലര്‍ പണം സ്വീകരിച്ചു.

രാജ്മയുടെ സഹോദരന്‍ റെജിക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. സന്ദര്‍ശനത്തിനിടെ സിദ്ധരാമയ്യ രാജ്മയ്ക്ക് നഷ്ടപരിഹാരം കൈമാറി. എന്നാല്‍, കോണ്‍ഗ്രസ് നേതാവ് പോകാനൊരുങ്ങിയപ്പോള്‍, രാജ്മ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങി പണം തിരികെ നല്‍കി. എന്നാല്‍, പണം തിരികെ വാങ്ങാന്‍ കൂട്ടാക്കാതെ സിദ്ധരാമയ്യ അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.

സിദ്ധരാമയ്യ പോകാനൊരുങ്ങിയപ്പോള്‍ വാഹന വ്യൂഹത്തിന് നേരെ യുവതി പണമെറിഞ്ഞു. ഇവരെ അനുനയിപ്പിച്ച്‌ പണം തിരികെ നല്‍കിയാണ് സിദ്ധരാമയ്യ മടങ്ങിയത്. ജൂലായ് ആറിന് ബാഗലക്കോട്ട് ജില്ലയിലെ കെരുരു പട്ടണത്തില്‍ ചെറിയ പ്രശ്‌നം വര്‍ഗീയ സംഘര്‍ഷത്തിലെത്തി. സംഭവത്തില്‍ കേരൂരിലെ നാല് പേര്‍ പരിക്കേറ്റിരുന്നു. ഇവര്‍ ബാഗല്‍കോട്ട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക