മുംബൈ: ബോളിവുഡ് നടി സുസ്മിത സെന്നുമായുള്ള ഡേറ്റിങ് കഴിഞ്ഞ ദിവസമാണ് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി തുറന്നു പറഞ്ഞത്. നടിക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചാണ് തങ്ങള്‍ ഒന്നിച്ചു ജീവിക്കുന്നതായി മോദി അറിയിച്ചത്. അപ്പോള്‍ മുതല്‍ അമ്ബത്തിയാറുകാരനായ ഇദ്ദേഹത്തിന്റെ ഭാര്യ എവിടെയെന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

വ്യക്തി ജീവിതത്തില്‍ സ്വകാര്യത സൂക്ഷിക്കുന്ന മോദിയുടെ ആദ്യ ഭാര്യ മിനാല്‍ മോദിയാണ്. 2018ല്‍ അര്‍ബുദം വന്ന് 64കാരിയായ ഇവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. മോദിക്ക് മുമ്ബ് നൈജീരിയ ആസ്ഥാനമായ സിന്ധി വ്യാപാരി ജാക് സഗ്രാനിയുടെ ഭാര്യയായിരുന്നു ഇവര്‍. നൈജീരിയയിലെ തന്നെ വ്യാപാരിയായിരുന്ന പെസു അസ്വാനിയുടെ മകളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്നേക്കാള്‍ പ്രായക്കൂടുതലുള്ള മിനാലുമായുള്ള ബന്ധം ലളിത് മോദിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എതിര്‍പ്പുകള്‍ക്കിടയില്‍ 1991 ഒക്ടോബര്‍ 17 നായിരുന്നു വിവാഹം. രുചിര്‍ മോദി, ആലിയ എന്നിവര്‍ മക്കളാണ്.

നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി ഐ.പി.എല്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസുകളെ തുടര്‍ന്ന് 2010ല്‍‌ ഇന്ത്യ വിട്ട ലളിത് മോദി ഇപ്പോള്‍ ലണ്ടനിലാണ് താമസം. ബോളിവുഡിലെ മിന്നുംതാരമായിരുന്ന സുസ്മിത സെന്‍ 1994-ല്‍ മിസ് യൂണിവേഴ്സ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക