പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഡ്രൈവിംഗ് പഠിക്കാന്‍ നടുറോഡില്‍ ബാരിക്കേഡ് സ്ഥാപിച്ചുവെന്ന് വ്യാജപ്രചാരണം. റോഡുകളില്‍ കനത്ത സുരക്ഷയൊരുക്കി മമതാ ബാനര്‍ജി സ്കൂട്ടര്‍ ഓടിക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

എന്നാല്‍ ഈ വാര്‍ത്തകള്‍ വ്യാജമാണ്. ഇന്ധന വിലവര്‍ധനയ്‌ക്കെതിരെയുള്ള പ്രധിഷേധ വിഡിയോയാണ് തെറ്റായി പ്രചരിക്കുന്നത്. 2021-ല്‍ രാജ്യത്ത് ഇന്ധനവില ഉയരുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മമത ബാനര്‍ജി ഇലക്‌ട്രിക് സ്കൂട്ടര്‍ ഓടിക്കാന്‍ ശ്രമിക്കുന്നതിന്റെ പഴയ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിക്ക് ഡ്രൈവിംഗ് പഠിക്കാന്‍ റോഡുകള്‍ തടഞ്ഞുവെന്നും, സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി എന്നുമാണ് വാദം. കാളിഘട്ടില്‍ നിന്നും നബന്നയിലെ സെക്രട്ടറിയേറ്റിലേക്കായിരുന്നു അന്ന് മമതാ സ്കൂട്ടര്‍ ഓടിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക