ന്യൂഡല്‍ഹി: സുപ്രധാന കോണ്‍ഗ്രസ് യോഗം വ്യാഴാഴ്ച നടക്കാനിരിക്കെ, രാഹില്‍ ഗാന്ധി വിദേശത്തേക്ക് പോയി. യൂറോപ്പിലേക്ക് വ്യക്തിപരമായ ഹ്രസ്വ സന്ദര്‍ശനം എന്നാണ് പാര്‍ട്ടി അറിയിപ്പ്. ഇന്നുരാവിലെയാണ് രാഹുല്‍ പോയത്. ജൂലൈ 18 ന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനും, രാഷ്ട്രപതി തിരഞ്ഞെടുപ്പിനും മുന്നോടിയായി രാഹുല്‍ ഞായറാഴ്ച മടങ്ങി എത്തുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

വിദേശ സന്ദര്‍ശനത്തിന്റെ വിവരങ്ങളൊന്നും പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല. വ്യക്തിപരം എന്നു മാത്രമേ പുറത്തുപറയുന്നുള്ളു. ഭാരത് ജോഡോ യാത്രയും, കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും അടക്കം സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍, വ്യാഴാഴ്ച യോഗം വിളിച്ചിട്ടുണ്ട്. എല്ലാ ജനറല്‍ സെക്രട്ടറിമാരെയും, ഇന്‍ ചാര്‍ജുമാരെയും, പിസിസി അദ്ധ്യക്ഷന്മാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഹുലിന്റെ മിന്നല്‍ വിദേശ സന്ദര്‍ശനങ്ങള്‍ക്കെതിരെ എതിരാളികള്‍ വിമര്‍ശനം ഉന്നയിച്ചത് മാത്രമല്ല പാര്‍ട്ടിയിലും നേരത്തെ മുറുമുറുപ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി രാജിവെച്ചിരുന്നു. സോണിയാ ഗാന്ധിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വഹിക്കുന്നത്. രാഹുല്‍ ഗാന്ധി ഈ സ്ഥാനത്തേക്ക് മത്സരിക്കുമോ ഇല്ലയോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ഒക്ടോബര്‍ രണ്ടിന് ആരംഭിക്കാനിരിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ അല്ലെങ്കില്‍ യുണൈറ്റഡ് ഇന്ത്യ കാമ്ബെയ്നിന്റെ പദ്ധതികളും വ്യാഴാഴ്ചത്തെ പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കും.

ഗോവയിലെ പാര്‍ട്ടിയില്‍ കലാപം രൂക്ഷമാകുന്നതിനിടെയുള്ള രാഹുലിന്റെ വിദേശയാത്ര വിമര്‍ശനം ക്ഷണിച്ചുവരുത്തുമെന്ന് ഉറപ്പ്. ഗോവയില്‍ തല്‍ക്കാലം കോണ്‍ഗ്രസ് പ്രശ്‌നം ഒഴിവാക്കിയെങ്കിലും, പാര്‍ട്ടിയില്‍ നിന്ന് കൂറുമാറിയവര്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ പദ്ധതി വിജയിക്കണമെങ്കില്‍ 11 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ എട്ടുപേരെങ്കിലും മാറേണ്ടതുണ്ട്. എന്നാല്‍ പദ്ധതി പുരോഗമിക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വൃത്തങ്ങള്‍ പറയുന്നു. ഒരു ഉന്നത ബിജെപി നേതാവ് എംഎല്‍എമാരുമായി ബന്ധപ്പെട്ട് കൂറുമാറുന്നതിനായി അവര്‍ക്ക് മാറാന്‍ 15 കോടി മുതല്‍ 20 കോടി രൂപ വരെ വാഗ്ദാനം ചെയ്തതായും വാര്‍ത്തകളുണ്ട്.

ഏതായാലും സുപ്രധാന രാഷ്ട്രീയ സംഭവങ്ങള്‍ അരങ്ങേറുന്നതിനിടെ, രാഹുല്‍ വിദേശത്തേക്ക് മുങ്ങുന്നത് നേതൃത്വം ഏറ്റെടുക്കാനുള്ള വിമുഖതയാണ് കാട്ടുന്നതെന്നാണ് ഒരുകൂട്ടര്‍ വിമര്‍ശിക്കുന്നത്. വിശേഷിച്ചും, കോണ്‍ഗ്രസ് സമീപകാലത്ത് കനത്ത തോല്‍വി ഏറ്റുവാങ്ങിയിരിക്കുന്ന പശ്ചാത്തലത്തില്‍.

അടുത്തിടെ, നേപ്പാള്‍ സന്ദര്‍ശനത്തിനിടെ, കാഠ്മണ്ഡുവിലെ നൈറ്റ് ക്ലബ്ബില്‍ രാഹുല്‍ ഗാന്ധി പോയതിന്റെ ചിത്രങ്ങള്‍ ബിജെപി പുറത്തുവിട്ടിരുന്നു. എന്നാല്‍, അത് സുഹൃത്തായ മാധ്യമപ്രവര്‍ത്തകയുടെ വിവാഹ പാര്‍ട്ടിയായിരുന്നു എന്നാണ് കോണ്‍ഗ്രസ് വിശദീകരിച്ചത്. പഞ്ചാബിലെയും, യുപിയിലെയും പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് പിന്നാലെയായിരുന്നു രാഹുലിന്റെ നേപ്പാള്‍ സന്ദര്‍ശനം. ആ സമയത്ത്, യൂറോപ്പിലേക്കും രാഹുല്‍ പോയിരുന്നു. മെയ് അവസാനം രാഹുല്‍ ബ്രിട്ടനും സന്ദര്‍ശിച്ചു. അവിടെ കേംബ്രിഡ്ജിലായിരുന്നു പരിപാടി. രാജ്യത്ത്, രാജ്യസഭാ തിരഞ്ഞെടുപ്പില്‍, എംഎല്‍എമാരുടെ ക്രോസ് വോട്ടിങ് തടയാന്‍ പാര്‍ട്ടി പണിപ്പെടുമ്ബോഴായിരുന്നു കേംബ്രിഡ്ജ് സന്ദര്‍ശനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക