നെഹ്രു കുടുംബത്തിൽ നിന്നും ഒരു ഗായിക….
പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദേരയുടേയും മകൾ ജോനിറ്റ ഗാന്ധി യുടെ മനോഹര ഗാനങ്ങൾ ! – ദിവസങ്ങളായി ഒരു വീഡിയോയോടൊപ്പം വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ചാറ്റുകളിലും പ്രചരിക്കുന്ന ഒരു സന്ദേശമാണിത്. ജൊനീറ്റ ഗാന്ധി എന്ന യുവതി മലയാളത്തിൽ അടക്കമുള്ള ഗാനങ്ങൾ അതിമനോഹരമായി ആലപിക്കുന്ന വീഡിയോയാണ് ഇതോടൊപ്പം ഉള്ളത്. വീഡിയോയിലുള്ള വ്യക്തി ജൊനീറ്റ ഗാന്ധി തന്നെയാണ്.

എന്നാൽ വീഡിയോയിൽ പറയുന്നതുപോലെ ഇവർ പ്രിയങ്ക ഗാന്ധി – റോബർട്ട് വാദ്ര ദമ്പതികളുടെ മകളല്ല മറിച്ച് ഇന്ത്യൻ വംശജയായ ഒരു കനേഡിയൻ ഗായികയാണ് (https://en.m.wikipedia.org/wiki/Jonita_Gandhi). 1997ൽ വിവാഹിതരായ പ്രിയങ്ക റോബർട്ട് ദമ്പതികൾക്ക് രണ്ടു കുട്ടികളാണുള്ളത്. മിയാരാ വാദ്ര എന്ന പെൺകുട്ടിയും, റൈഹാൻ വാദ്ര എന്ന ആൺകുട്ടിയും. വാട്സാപ്പിൽ പ്രചരിക്കുന്ന വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക