ദില്ലി: പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തിലെ അശോകസ്തംഭം (National Emblem) പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) അനാച്ഛാദനം ചെയ്തു. വെങ്കലം കൊണ്ട് നിര്‍മിച്ച അശോകസ്തംഭത്തിന് 6.5 മീറ്റര്‍ ഉയരവും 9500 കിലോ ഭാരവും ഉണ്ട്. പാര്‍ലമെന്‍റ് കെട്ടിടത്തിന്‍റെ മുകളിലായാണ് അശോകസ്തംഭം സ്ഥാപിച്ചിരിക്കുന്നത്.

അനാച്ഛാദന ചടങ്ങിന് മുന്‍പായി പൂജയും നടന്നു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭ ഡെപ്യൂട്ടി സ്പീക്കര്‍ ഹരിവാന്‍ഷ് സിങ്, കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷി, ഹ‍ര്‍ദീപ് സിങ് പുരി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. പാര്‍ലമെന്‍റ് കെട്ടിട്ടത്തിലെ നിര്‍മാണ തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാളി രാജ്യത്തിന്റെ വിശ്വാസകേന്ദ്രം’, വിവാദത്തില്‍ പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി

ദില്ലി : കാളി വിവാദത്തില്‍ പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കാളി രാജ്യത്തെ വിശ്വാസത്തിന്‍റെ കേന്ദ്രമാണെന്നും കാളിയുടെ അനുഗ്രഹം ബംഗാളില്‍ മാത്രമല്ല രാജ്യം മുഴുവനുമുണ്ടെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. സ്വാമി വിവേകാനന്ദന്‍ കാളിയുടെ ആരാധകനായിരുന്നുവെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. കാളി വിവാദം കത്തുന്നതിനിടെയാണ് പ്രധാനമന്ത്രി പരോക്ഷമായെങ്കിലും വിഷയത്തില്‍ പ്രതികരിക്കുന്നത്.

കാളി വിവാദത്തില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കും ലീന മണി മേഖലക്കുമെതിരെ എട്ടോളം കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ബിജെപി ദില്ലി ഘടകവും മഹുവ മൊയ്ത്രക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്. ലീന ട്വിറ്ററില്‍ പങ്കുവച്ചെ ചിത്രത്തിനെതിരെയും യുപിയില്‍ ബിജെപി പരാതി കൊടുത്തിട്ടുണ്ട്. കാളിയെന്ന ലീന മണി മേഖലയുടെ ഡോക്യുമെന്‍ററി പോസ്റ്ററും മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവിയായി കാളിയെ കാണാമെന്ന മഹുവ മൊയ്ത്രയുടെ പരാമര്‍ശവുമാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക