ന്യൂഡല്‍ഹി : ഉപഭോക്താക്കള്‍ക്ക് പണമടയ്ക്കാതെ 5 തവണ വരെ റീചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഓഫറുമായി ജിയോ. ഇതിലൂടെ ദൈനംദിന ഡാറ്റ പരിധി കഴിഞ്ഞാല്‍ സൗജന്യ ഓഫര്‍ ഉപയോഗിക്കാന്‍ കഴിയും. ദിവസേന ലഭിക്കുന്ന 4 ജി ഇന്‍റര്‍നെറ്റ് ഡാറ്റ പലപ്പോഴും കുറവാകുന്ന ആളുകള്‍ക്ക് വേണ്ടിയുള്ളതാണ് ഈ ഓഫര്‍.

അത്തരം ഉപഭോക്താക്കള്‍ക്ക് ഹൈ സ്പീഡ് പ്രതിദിന ഡാറ്റാ ക്വാട്ട തീര്‍ന്നു കഴിഞ്ഞാല്‍ ഉടന്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയും. മൈ ജിയോ അപ്ലിക്കേഷനില്‍ പേജിന്റെ മുകളില്‍ ഇടത് വശത്ത് മെനു ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ സേവനങ്ങള്‍ക്ക് കീഴില്‍ എമര്‍ജന്‍സി ഡാറ്റ ലോണ്‍ സൗകര്യം ഉപയോഗപ്പെടുത്താം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക