മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഈ വര്‍ഷാവസാനത്തോടെ ജനങ്ങള്‍ക്കായി പുതിയ 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കും. ‘ഗംഗ 5ജി’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ദീപാവലിയോട് അനുബന്ധിച്ച്‌ പുറത്തിറക്കാനാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. നിരവധി പുതിയ ഫീച്ചറുകള്‍ 5ജി ഫോണിലൂടെ അവതരിപ്പിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് വേണ്ടി ഇ എം ഐ സൗകര്യവും കമ്ബനി ഒരുക്കുന്നുണ്ട്.

ലോഞ്ച് സംബന്ധിച്ച്‌ കമ്ബനിയില്‍ നിന്ന് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ‘ഗംഗ 5ജി’ മികച്ച ഹാൻഡ്‌വെയര്‍ വാഗ്‌ദാനം ചെയ്യുന്നുവെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധൻ അഭിഷേക് യാദവ് പറയുന്നു. ഇതിന്റെ വില ഏകദേശം 10,000 രൂപയാണ്. നമ്മുടെ ബഡ്ജറ്റിലൊതുങ്ങുന്ന തരത്തില്‍ 6000,7000, 8000 രൂപനിരക്കിലും ഗംഗ 5 ജി വിപണിയില്‍ ലഭിക്കുമെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടും നീലനിറത്തിലാണ് ജിയോ 5ജി ഫോണ്‍ അവതരിപ്പിക്കുന്നത്. നീല, കറുപ്പ് ഓപ്ഷനുകളും ഉണ്ട്. സ്‌മാര്‍ട്ട്‌ഫോണിന്റെ പിൻഭാഗത്ത് ഒരു ക്യാപ്സ്യൂള്‍ രൂപത്തിലാണ് ഡ്യൂവല്‍ ക്യാമറ സജ്ജീകരിച്ചിട്ടുള്ളത്.13 മെഗാപിക്സല്‍ പ്രെെമറി ക്യാമറ എ ഐ കഴിവുകളോട് കൂടിയതാണ്. കൂടാതെ സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി അഞ്ച് മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയും ഇതില്‍ ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക