കാമുകിക്ക് ഗർഭം ധരിക്കാൻ സ്വന്തം ബീജത്തില്‍ പിതാവിന്റെ ബീജം കൂടി കലർത്തി യുവാവ്. യുകെയിലാണ് എല്ലാവരെയും അമ്ബരപ്പിക്കുന്ന സംഭവം നടന്നത്. ദമ്ബതികള്‍ ഫെർട്ടിലിറ്റി പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡോക്ടറെ സമീപിച്ചപ്പോള്‍ ഐവിഎഫ് ചികിത്സയാണ് നിർദ്ദേശിച്ചത്. എന്നാല്‍ അഞ്ച് ലക്ഷത്തോളം രൂപ വരുന്ന ചെലവ് ദമ്ബതികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇതേ തുടർന്നാണ് യുവാവ് തന്റെ ബീജത്തില്‍ പിതാവിന്റേത് കൂടി കലർത്തി കാമുകിക്ക് കുത്തിവച്ചത്.

യുവതി പിന്നീട് ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു. ആ കുട്ടിക്ക് ഇപ്പോള്‍ അഞ്ച് വയസ് തികഞ്ഞതിന് പിന്നാലെയാണ് ഈ കൗതുകം ലോകം അറിയുന്നത്. കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട അസാധരണമായ സാഹചര്യങ്ങള്‍ പുറത്തറിഞ്ഞതോടെ ആണ്‍കുട്ടിയുടെ പിതൃത്വം നിർണ്ണയിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നല്‍കണമെന്ന് ബാർണ്‍സ്ലി കൗണ്‍സില്‍ ഷെഫീല്‍ഡിലെ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ജസ്റ്റിസ് പോള്‍ അദ്ധ്യക്ഷനായ ബെഞ്ച് കൗണ്‍സിലിന്റെ ആവശ്യം നിരസിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ക്കോ മുത്തശ്ശിമാർക്കോ പിന്നീട് ടെസ്റ്റില്‍ പങ്കെടുക്കാനും അവരുടെ സ്വന്തം നിബന്ധനകളനുസരിച്ച്‌ കുട്ടിയോട് അവന്റെ മാതാപിതാക്കളെ കുറിച്ച്‌ പറയാനും കഴിയുമെന്ന് കോടതി വ്യക്തമാക്കി.

ബീജം കലർത്തിയ കാര്യം എപ്പോഴും രഹസ്യമാക്കാനാണ് കുടുംബം ഉദ്ദേശിച്ചത്. അതുകൊണ്ട് ഒരു പിതൃത്വ പരിശോധനയുടെ ആവശ്യം ഇവിടെ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.യുവതിയുടെ ഗർഭധാരണത്തിന് ചുറ്റുമുള്ള സാഹചര്യങ്ങള്‍ മാറ്റാൻ കഴിയാത്തതിനാല്‍ ബാർണ്‍സ്ലി കൗണ്‍സില്‍ അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും കുടുംബത്തിന് ഈ വിഷയം അവരുടെ ഉള്ളില്‍ ചർച്ച ചെയ്യാമെന്നും ജസ്റ്റിസ് പോള്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക