ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോനിയുടെ നാല്‍പ്പത്തിയൊന്നാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മലയാളിതാരം എസ് ശ്രീശാന്ത് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയെ വിമര്‍ശിച്ച്‌ ആരാധകര്‍. ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്സിനായി പന്തെറിയുന്ന ശ്രീശാന്ത് ചെന്നൈ നായകനായ ധോനിയെ ക്ലീന്‍ ബൗള്‍ഡാക്കുന്ന വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് ശ്രീശാന്ത് ജന്മദിനാശംസ നേര്‍ന്നത്.

ധോനിക്ക് ഏറ്റവും മികച്ച ജന്മദിനാശംസ നേരുന്നു. മഹാനായ ക്യാപ്റ്റനും നല്ല സഹോദരനുമായ ധോനി എല്ലായ്പ്പോഴും മികച്ച പ്രകടനം നടത്താന്‍ എന്നോട് ആവശ്യപ്പെടാറുണ്ട്. അദ്ദേഹവുമൊത്തുള്ള ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചിരുന്നു. പ്രത്യേകിച്ച്‌ ഈ നിമിഷം. എന്‍്റെ മുതിര്‍ന്ന സഹോദരാ ഏതെങ്കിലും ഒരു ബാറ്റര്‍ക്ക് ഞാന്‍ എറിഞ്ഞതില്‍ വെച്ച്‌ ഏറ്റവും മികച്ച പന്ത് ഇതായിരിക്കും. താങ്കളെ പുറത്താക്കാന്‍ കഴിഞ്ഞത് ഞാന്‍ ബഹുമതിയായി കാണുന്നു. എന്ന് കുറിച്ചുകൊണ്ടായിരുന്നു ശ്രീശാന്ത് വീഡിയോ ഷെയര്‍ ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം സഹോദരനെ പുറത്താക്കുന്ന വീഡിയോ ഇട്ടുകൊണ്ടല്ല ജന്മദിനാശംസ നേരേണ്ടതെന്നും മറിച്ച്‌ അദ്ദേഹത്തിന്‍്റെ മികച്ച ബാറ്റിങ്ങ് പ്രകടനങ്ങള്‍ ഇട്ടായിരുന്നു ആശംസ നേരേണ്ടതെന്നും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു. ധോനിക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും മോശം ആശംസയാണിതെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക