പാറ്റ്ന: അഞ്ചു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച്‌ അധ്യാപകന്‍. മറ്റൊരു വിദ്യാര്‍ത്ഥിനിയുമായി സംസാരിക്കുന്നത് കണ്ടു എന്ന പേരിലാണ് അധ്യാപകന്‍ വിദ്യാര്‍ഥിയെ തല്ലിയത്. കുട്ടി ബോധ രഹിതനാകുന്നത് വരെ ഇയാള്‍ തല്ലിയതായി രക്ഷിതാക്കള്‍ പറയുന്നു. കുട്ടിയെ തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

ബീഹാറിലെ ഒരു കോച്ചിംഗ് സെന്ററിലെ അധ്യാപകന്‍ ആണ് അഞ്ചു വയസുകാരനെ മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ തിങ്കളാഴ്ച സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മര്‍ദ്ദനമേറ്റ് ബോധരഹിതനായ കുട്ടിയെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പട്‌ന ജില്ലയിലെ ധനരുവ ബ്ലോക്കിലാണ് സംഭവം നടന്നത്. ഒരു സ്വകാര്യ കോച്ചിംഗ് സെന്ററിലെ ഒരു യുവ അധ്യാപകന്‍ അഞ്ച് വയസ്സുള്ള വിദ്യാര്‍ത്ഥിയെ ചൂരല്‍ കൊണ്ട് അടിക്കുകയും പിന്നീട് മുടി വലിക്കുകയും ചെയ്യുന്നതാണ് ദൃശ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്നെ അടിക്കരുതെന്ന് വിദ്യാര്‍ത്ഥി കരഞ്ഞുകൊണ്ട് അധ്യാപകനോട് അപേക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പേടിച്ചുപോയ മറ്റ് വിദ്യാര്‍ത്ഥികള്‍ ടീച്ചറെ തടയാന്‍ ധൈര്യം കാണിച്ചില്ല. കുട്ടി പിന്നീട് ബോധരഹിതനായി നിലത്തു വീണു. പിന്നീട് നാട്ടുകാരില്‍ ചിലര്‍ അധ്യാപകനെ പിടികൂടി മര്‍ദിച്ചു. അധ്യാപകന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന് കോച്ചിംഗ് സെന്റര്‍ ഉടമ അമര്‍കാന്ത് കുമാര്‍ പറഞ്ഞു. അധ്യാപകനെതിരെ വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക