പ്രമുഖ യൂട്യൂബ് വ്ളോഗറായ ബൈജു എൻ നായർ തൻറെ ഏറ്റവും പുതിയ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത് മലയാള സിനിമാ താരങ്ങൾക്കിടയിൽ ഏറ്റവുമധികം വാഹനങ്ങൾ ഉള്ള ഒരു വ്യക്തിയെയാണ്. ഏറ്റവും കൗതുകകരമായ കാര്യം ഇദ്ദേഹത്തിന്റെ സമ്പാദ്യങ്ങൾ സിനിമയിലൂടെ ഉണ്ടായതല്ല എന്നതാണ്. ദുബൈയിലും, തായ്‌ലൻഡിലും കേരളത്തിലും ഒരുപാട് വ്യവസായസ്ഥാപനങ്ങൾ ഉള്ള ഒരു താരമാണ് ഇദ്ദേഹം.

ദേവാസുരം സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ കുഞ്ഞനന്ദൻ എന്ന വേഷമാണ് ഇദ്ദേഹത്തിന്റെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിൽ ഒന്ന്. ചലച്ചിത്രതാരം രാമുവിനെ കുറിച്ചാണ് ഇതുവരെ പറഞ്ഞത്. അധികമാർക്കും അറിയാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. ഇദ്ദേഹത്തിൻറെ അമ്മയുടെ ജേഷ്ഠ സഹോദരിയുടെ മകനാണ് അന്തരിച്ച പ്രമുഖ നടൻ സുകുമാരൻ. അതായത് ചലച്ചിത്രതാരങ്ങളായ പൃഥ്വിരാജിന്റെയും, ഇന്ദ്രജിത്തിന്റെയും ചിറ്റപ്പൻ കൂടിയാണ് ഇദ്ദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ കാണാം:

ബൈജു എൻ നായരുടെ യൂട്യൂബ് ചാനലിൽ ജൂലൈ അഞ്ചാം തീയതി പ്രസിദ്ധീകരിച്ച ഈ വീഡിയോ ഇതുവരെ 15 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ഇത് ട്രെൻഡിംഗ് ലിസ്റ്റിൽ രണ്ട് ദിവസംകൊണ്ട് ഒൻപതാം സ്ഥാനത്ത് ഉള്ള വീഡിയോയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക