തിരുവനന്തപുരം: കോട്ടയത്ത് ഡിവെെഎസ്പിയടക്കം നാല് പൊലീസുകാര്‍ക്ക് ഗുണ്ടാ ബന്ധം ഉണ്ടെന്ന് കണ്ടെത്തല്‍. ഇവര്‍ക്കെതിരെ ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു. കുപ്രസിദ്ധ ഗുണ്ടാ തലവന്‍ അരുണ്‍ ഗോപനുമായി ഡിവെെഎസ്പി അടക്കമുളള ഉന്നത പൊലീസുകാര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ഗുണ്ടാ നേതാവില്‍ നിന്നും മാസപ്പടി പണം വാങ്ങിയെന്നുമാണ് കണ്ടെത്തല്‍. ഒരു ഡിവൈഎസ്പി ഒരു സിഐ രണ്ട് പൊലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല അന്വേഷണം നടക്കുന്നത്.

ഗുണ്ടയില്‍ നിന്നും മാസപ്പടി വാങ്ങിയ ഉദ്യോഗസ്ഥര്‍ പൊലീസിന്റെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും ചീട്ടുകളിക്ക് പിടിച്ച ഗുണ്ടക്ക് ജാമ്യം നല്‍കാന്‍ ഒത്താശ ചെയ്തുവെന്നും കണ്ടെത്തി. ഹണി ട്രാപ്പ് കേസില്‍ പിടികൂടിയപ്പോഴാണ് അരുണ്‍ ഗോപന്റെ പൊലീസുമായുളള സൗഹ്യദം പുറത്തായത്. ഈ രഹസ്യങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ ഡിവൈഎസ്പി സ്റ്റേഷനില്‍ കയറി പ്രതിയെ ഭീഷണിപ്പെടുത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരോപണവിധേയൻ ചങ്ങനാശ്ശേരി ഡിവൈഎസ്പി ശ്രീകുമാർ.

വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത് ചങ്ങനാശ്ശേരി ഡിവൈഎസ്പി ആയ ആ ർ ശ്രീകുമാറിനെതിരെ ആണ്. കെ റയിൽ വിരുദ്ധ സമരം മാടപ്പള്ളിയിൽ നടന്നപ്പോൾ ഇദ്ദേഹം നടത്തിയ അടിച്ചമർത്തൽ നടപടികൾ വലിയ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. രണ്ടാം പിണറായി സർക്കാരിനെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കുന്നതാണ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവരെ കുറിച്ചു പുറത്തുവരുന്ന ഗുണ്ടാ ബന്ധ റിപ്പോർട്ടുകൾ.

സിപിഎം നേതാക്കളും ഈ അവിശുദ്ധ സഖ്യങ്ങളുടെ ഭാഗമാണെന്ന ആരോപണവും ഉയരുന്നുണ്ട്. കോട്ടയത്ത് നടന്ന പ്രതിപക്ഷ സമരങ്ങളെ അടിച്ചമർത്താൻ ഭരണകക്ഷിയുടെ ചട്ടുകമായി പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥരാണ് ആരോപണവിധേയൻ എന്ന ആക്ഷേപവും ഉയർന്നുവരുന്നുണ്ട്. നിലവിൽ സൈബർസെൽ സി ഐ ആയ എം ജെ അരുൺ ആണ് ആരോപണവിധേയനായ മറ്റൊരു ഉദ്യോഗസ്ഥൻ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക