തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പഠനക്യാമ്ബില്‍ മദ്യപിച്ചെത്തിയ സംസ്ഥാന നേതാവിനെതിരെ അച്ചടക്ക നടപടി. സംസ്ഥാന കമ്മിറ്റിയംഗത്തെയാണ് യുവ ചിന്തന്‍ ശിബിരത്തില്‍ മദ്യപിച്ചെത്തിയതിന് പുറത്താക്കിയത്.

സുപ്രധാന ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ മദ്യപിച്ച്‌ സ്വബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു ഇയാളെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ മദ്യപിച്ച്‌ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ബഹളം ഉണ്ടാക്കിയതിന് ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. പിന്നീട് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് തിരിച്ച്‌ എടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു ഇയാള്‍. സംഘടനയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിന്റെ ഭാഗമായാണ് ചിന്തന്‍ ശിവിര്‍ എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്ബ് പാലക്കാട് സംഘടിപ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക