അടിവസ്ത്രം മാത്രം ധരിച്ച്‌ റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ നടന്ന സ്‌റ്റേഷന്‍ ഓഫീസര്‍ക്കെതിരെ നടപടി. സിസിടിവിയിൽ ആണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. സംഭവം സോഷ്യല്‍ മിഡിയയില്‍ പ്രചരിച്ചതോടെ സ്‌റ്റേഷന്‍ ഓഫീസറെ അധികൃതര്‍ അയോധ്യയിലേക്ക് സ്ഥലം മാറ്റി.

ഉത്തര്‍പ്രദേശിലെ പിലിബിത്ത് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. അടിവസ്ത്രം മാത്രം ധരിച്ച്‌ പ്ലാറ്റ് ഫോമിലൂടെ നടന്ന സൂര്യ പ്രകാശ് എന്ന സ്റ്റേഷന്‍ ഓഫീസറാണ് നടപടി നേരിട്ടത്. ഇയാള്‍ക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക