നടന്‍ വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിന്‍റെ അലയൊലികള്‍ ഇനിയും തീരുന്നില്ല. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് വിജയ് നീങ്ങുന്നത്. അതിന്‍റെ ഭാഗമായാണ് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 2ന് ഉണ്ടായത്. അതേ സമയം തന്‍റെ പാര്‍ട്ടി വ്യത്യസ്തമായിരിക്കണം എന്ന് വിജയിക്ക് വ്യക്തമായ പ്ലാന്‍ ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത തെളിയിക്കുന്നത്.

വിജയ് രസിക മണ്‍ട്രത്തിന്‍റെ തൂത്തുക്കൂടി ജില്ല മേധാവിയായിരുന്നു ബില്ല ജഗന്‍. സ്വഭാവികമായി ബില്ല ജഗന്‍ തന്നെയാണ് തമിഴക വെട്രി കഴകം ജില്ല പ്രസിഡന്‍റായി വരേണ്ടത്. എന്നാല്‍ ബില്ല ജഗനെ വിജയ് നേരിട്ട് പുറത്താക്കി എന്നാണ് വിവരം. സ്വന്തം സഹോദരനെ വെടിവച്ചത് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ജഗന്‍. ഇതോടെയാണ് ജഗനെ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കാന്‍ കാരണം എന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്രിമിനല്‍ കേസുകളില്‍ പെട്ടവര്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃനിരയില്‍ വേണ്ടെന്നാണ് വിജയിയുടെ നിലപാട് എന്നാണ് വിവരം. ഇതിനൊപ്പം തന്നെ മറ്റുചിലരെയും പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് വിജയ് കൊണ്ടുവരില്ലെന്നാണ് വിവരം. അതേ സമയം ബില്ല ജഗന്‍‌ നിലവില്‍ ഡിഎംകെ യൂത്ത് വിംഗിന്‍റെ സജീവ പ്രവര്‍ത്തകനാണെന്നും. അയാള്‍‌ വിജയിയുടെ ഫാന്‍ ആണെങ്കിലും ഡിഎംകെ ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പുറത്താക്കലിന് പിന്നില്‍ എന്നും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ ജഗന്‍റെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഉദയനിധി സ്റ്റാലിന്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.അതേ സമയം കഴിഞ്ഞ ഫെബ്രുവരി 5ന് ടിവികെ ഭാരവാഹികളുടെ യോഗം ചെന്നൈയില്‍ ചേര്‍ന്നിരുന്നു. യോഗത്തില്‍ വെര്‍ച്വലായി പങ്കെടുത്ത വിജയ് പാര്‍ട്ടി അംഗങ്ങളെ അഭിസംബോധന ചെയ്തിരുന്നു. അഞ്ച് മിനുട്ടോളമാണ് യോഗത്തെ വിജയ് അഭിസംബോധന ചെയ്തത്.

നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ തന്‍റെ സങ്കടം അദ്ദേഹം രേഖപ്പെടുത്തി. ജനങ്ങളെ കാണുമ്ബോള്‍ എന്നും ചിരിച്ച മുഖത്തോടെ അവരുടെ പ്രശ്നങ്ങളും സങ്കടങ്ങളും കേള്‍ക്കണം. ഒരിക്കലും വിമര്‍ശനത്തില്‍ തളരരുതെന്ന് തന്‍റെ പാര്‍ട്ടി ഭാരവാഹികളോട് വിജയ് പറഞ്ഞു.2024 ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ശക്തമായ പ്രവര്‍ത്തനം നമ്മുക്ക് ആരംഭിക്കണം. നാട്ടിലെ 80 വയസ് കഴിഞ്ഞവര്‍ക്ക് പോലും നമ്മുടെ പാര്‍ട്ടിയെക്കുറിച്ച്‌ വ്യക്തമായ ധാരണയുണ്ടാക്കുന്ന രീതിയിലായിരിക്കണം അത് ചെയ്യേണ്ടത് എന്നും വിജയി യോഗത്തില്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക