തിരുവനന്തപുരം: പൊറോട്ടയുടെ വില കൂടിപ്പോയെന്ന് പറഞ്ഞ് നാലം​ഗ സംഘം ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു. ആറ്റിങ്ങല്‍ മൂന്നുമുക്കിലെ ജൂസ് സ്റ്റാന്റ് ഹോട്ടലുടമ ബി എല്‍ നിവാസില്‍ ഡിജോയ്ക്കാണ് പരുക്കേറ്റത്. ഇന്നോവ കാറിലും ബുള്ളറ്റിലുമായി എത്തിയ സംഘം ഭക്ഷണം കഴിച്ച്‌ ബില്‍ തുക നല്‍കി പോയ ശേഷം വീണ്ടും മടങ്ങിയെത്തി. പൊറോട്ടക്ക് 12 രൂപ വാങ്ങിയെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞ് ഉടമയെ അക്രമിക്കുകയായിരുന്നു.

ചൊവ്വാഴ്ച്ച ഉച്ചക്കായിരുന്നു സംഭവം. തിരിച്ചെത്തിയ അക്രമി സംഘം ഡിജോയിയോട് കടയുടെ പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. പിന്നീട് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസിനെ വിളിക്കാന്‍ ഡിജോയ് ശ്രമിച്ചെങ്കിലും അക്രമികള്‍ ഫോണ്‍ തട്ടിപ്പറിച്ച്‌ വാങ്ങി. ഇതിനിടെ ഒരാള്‍ കടയുടെ മുന്നിലിരുന്ന പാല്‍കൊണ്ടുവരുന്ന ട്രേയുമായി പിന്നിലൂടെ വന്ന് ഡിജോയിയുടെ തലയ്ക്കടിച്ചു വീഴ്ത്തി നിലത്തിട്ടു ചവിട്ടുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമികള്‍ വന്ന കാറിന്റെ നമ്ബര്‍ പരിശോധിച്ച്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അക്രമികള്‍ വെമ്ബായം നെടുമങ്ങാട് ഭാഗത്തുള്ളവരായിരിക്കാമെന്ന സംശയം പൊലീസ് പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക