തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങും. വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

മുന്‍ വര്‍ഷങ്ങളില്‍ അധിക ബാച്ച്‌ അനുവദിക്കാന്‍ താമസിച്ചതു പ്രവേശന നടപടികള്‍ വൈകിച്ചിരുന്നു. ആവശ്യമുള്ള ജില്ലകളില്‍ ആദ്യമേ തന്നെ അധിക സീറ്റുകള്‍ അനുവദിക്കാനുള്ള നീക്കമാണു നടക്കുന്നത്. ആവശ്യമെങ്കില്‍ താത്കാലിക ബാച്ചുകള്‍ പിന്നീട് അനുവദിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബോണസ് പോയിന്റ് സമ്ബ്രദായം പൂര്‍ണമായും നിര്‍ത്തലാക്കില്ല. നീന്തലിനുള്‍പ്പെടെ മികവിന്റെ അടിസ്ഥാനത്തില്‍ പോയിന്റ് അനുവദിക്കും. ഈ കാര്യങ്ങളില്‍ ആവശ്യമെങ്കില്‍ മന്ത്രിസഭയുടെ അംഗീകാരം തേടും. നാളെയാണു മന്ത്രിസഭാ യോഗം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക