ക്രൈസ്തവരുടെ പരമാധ്യക്ഷ സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പ സ്ഥാനം ഒഴിയുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ല. ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിക്കാത്ത വിധം ആരോഗ്യം മോശമാകുന്ന കാലത്ത് സ്ഥാനമൊഴിഞ്ഞേക്കും, എന്നാല്‍ ഇതുവരെ അത്തരമൊരു ആലോചന മനസ്സില്‍ വന്നിട്ടേയില്ല മാര്‍പാപ്പ പറഞ്ഞു.

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനം ഒഴിയാന്‍ തയാറെടുക്കുന്നു എന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കിയത്. ഈ മാസാവസാനം കാനഡ സന്ദര്‍ശനത്തിനുശേഷം യുക്രെയ്നും റഷ്യയും സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം തനിക്ക് കാന്‍സറാണെന്ന് കിംവദന്തി പരക്കുന്നതിനോട് ‘തന്റെ ഡോക്ടര്‍മാര്‍ അതിനെക്കുറിച്ച്‌ എന്നോട് ഒന്നും പറഞ്ഞില്ല’ എന്നാണ് തമാശയായി അദ്ദേഹം പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ 2013 ല്‍ രാജിവച്ചതുപോലെ ഒരു ദിവസം താനും സ്ഥാനമൊഴിയുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. കഠിനമായ കാല്‍മുട്ടു വേദന മൂലം ചികിത്സയില്‍ കഴിയുന്ന മാര്‍പാപ്പ ഈയാഴ്ചത്തെ കോംഗോ, ദക്ഷിണ സുഡാന്‍ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. ചികിത്സ ഫലപ്രദമാണെന്നും വൈകാതെ സുഖമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാര്‍പാപ്പ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക