ഉദ്യോഗാര്‍ഥികള്‍ക്ക് ദീപാവലി സമ്മാനവുമായി എസ്ബിഐ: സര്‍കിള്‍ ബേസ്ഡ് ഓഫീസര്‍ തസ്തികകളില്‍ വിവിധ ഒഴിവുകള്‍; യോഗ്യത/ അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം.
ഉദ്യോഗാര്‍ഥികള്‍ക്ക് ദീപാവലി സമ്മാനവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ (SBI). സര്‍കിള്‍ ബേസ്ഡ് ഓഫീസര്‍ (CBO) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ 1400-ലധികം തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ ഏഴ് ആണ്.
യോഗ്യത:
ഉദ്യോഗാര്‍ഥി അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ അല്ലെങ്കില്‍ ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രി (ഐഡിഡി) ഉള്‍പെടെ കേന്ദ്ര സര്‍കാര്‍ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത യോഗ്യതയോ നേടിയിരിക്കണം. സെപ്റ്റംബര്‍ 30 പ്രകാരം 21-നും 30-നും ഇടയില്‍ പ്രായമുണ്ടായിരിക്കണം. കൂടുതല്‍ യോഗ്യതാ വിവരങ്ങള്‍ക്ക് നോടിഫികേഷന്‍ പരിശോധിക്കുക.
ഒഴിവ് വിശദാംശങ്ങള്‍:
എസ്ബിഐ രാജ്യത്തുടനീളമുള്ള 1422 ഒഴിവുകള്‍ നികത്താനാണ് നിയമനം നടത്തുന്നത്, അതില്‍ ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ നോര്‍ത് ഈസ്റ്റേണ്‍ റീജിയണിനു കീഴിലാണ്,തെരഞ്ഞെടുപ്പ്:മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ആദ്യ റൗണ്ടില്‍ ഓണ്‍ലൈന്‍ പരീക്ഷയും തുടര്‍ന്ന് സ്‌ക്രീനിംഗും അവസാന റൗണ്ട് അഭിമുഖവുമാണ്.
ശമ്ബളം:
തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജൂനിയര്‍ മാനജ്മെന്റ് ഗ്രേഡ് സ്‌കെയില്‍-1 ല്‍ നിയമിക്കപ്പെടും. എസ്ബിഐ സിബിഒ പേ സ്‌കെയില്‍ 36000-1490/7-46430-1740/2- 49910-1990/7-63840 രൂപയാണ്. അതായത് അടുത്ത ഏഴ് വര്‍ഷത്തേക്ക് 1490 രൂപ ഇന്‍ക്രിമെന്റോടെ 36,000 രൂപ അടിസ്ഥാന ശമ്ബളം ലഭിക്കും, തുടര്‍ന്ന് അടുത്ത രണ്ട് വര്‍ഷത്തേക്ക് 1740 രൂപ വാര്‍ഷിക ഇന്‍ക്രിമെന്റോടെ 46,430 രൂപ അടിസ്ഥാന ശമ്ബളം ലഭിക്കും. പരമാവധി അടിസ്ഥാന ശമ്ബളം 63,840 രൂപയായിരിക്കും.
ഓണ്‍ലൈന്‍ അപേക്ഷാ പ്രക്രിയ: