പി.സി.ജോര്‍ജിനെതിരായ പീഡന പരാതിയില്‍ സംശയം പ്രകടിപ്പിച്ച് കോടതി. പരാതി വൈകിയതു ദുരൂഹമെന്നും ചൂണ്ടികാട്ടിയാണ് ജോര്‍ജിനു ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവിന്‍റെ പകര്‍പ് പുറത്തു വന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീംകോടതി മാനദണ്ഢം ലംഘിച്ചാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.അറസ്റ്റു ചെയ്യുന്നതിനു മുന്‍പ് പ്രതിയുടെ ഭാഗം കേള്‍ക്കുകയെന്ന നിയമപരമായ അവകാശം നല്‍കിയില്ല.

മുന്‍ മുഖ്യമന്ത്രിയ്ക്കെതിരെയടക്കം സമാന വിഷയത്തില്‍ പരാതി നല്‍കിയ വ്യക്തിയാണ്. നിയമനടപടിയെക്കുറിച്ചു പരാതിക്കാരിക്ക് നല്ല ബോധ്യവുമുണ്ട്. മാത്രമല്ല പരാതി നല്‍കാന്‍ അഞ്ചുമാസത്തോളം വൈകിയതിനു കൃത്യമായ കാരണവും ബോധിപ്പിച്ചിട്ടില്ല. ഇതെല്ലാമാണ് പരാതിയില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നതെന്നു കോടതി ചൂണ്ടികാട്ടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക