അമ്മയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ അയല്‍ക്കാരനായ അടുത്ത സുഹൃത്തിനെ വെട്ടിക്കൊന്ന് കൗമാരക്കാരൻ. ബാലു എന്നറിയപ്പെടുന്ന രഞ്ജിത്ത് ടി. മാലി (22)യാണ് കൊല്ലപ്പെട്ടത്. അരിവാള്‍ ഉപയോഗിച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. യുവാവിന്റെ മൃതദേഹം പാടത്തോട് ചേര്‍ന്നുള്ള കുടിലില്‍നിന്നാണ് കണ്ടെത്തിയത്.

കേസില്‍ ഭാദ പോലീസ് അന്വേഷണം നടത്തിവരികയാണ്. കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തുക്കളേയും ബന്ധുക്കളേയും ചോദ്യംചെയ്തു. രഞ്ജിത്തിന് അയല്‍ക്കാരിയായ 32-കാരിയുമായി ബന്ധമുണ്ടായിരുന്നെന്ന് ഇവര്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ 11-ാം ക്ലാസില്‍ പഠിക്കുന്ന 17-കാരനായ മകൻ അരിവാള്‍ മൂര്‍ച്ഛകൂട്ടാനായി സുഹൃത്തിന്റെ സഹായം തേടിയിരുന്നതായി വിവരം ലഭിച്ചു. പ്രാഥമിക ചോദ്യംചെയ്യലില്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കിയത്. എന്നാല്‍, പിന്നീട് ഇയാള്‍ കുറ്റം സമ്മതിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്ലപ്പെട്ട യുവാവും 17-കാരനും വീടിനോട് ചേര്‍ന്നുള്ള പാടത്ത് രാത്രി കാവലിരിക്കാറുണ്ടായിരുന്നു. ഇരുവരും സുഹൃത്തുക്കളായിരുന്നതിനാല്‍ രഞ്ജിത്ത് മാലി സ്ഥിരമായി 17-കാരന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. നേരത്തെ 17-കാരന്റെ ബന്ധുവുമായി രഞ്ജിത്ത് പ്രണയത്തിലായിരുന്നു. ഈ പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരു യുവാവുമായി കഴിഞ്ഞ വര്‍ഷം നടന്നിരുന്നു. ഏഴുവര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന സ്ത്രീ മകനൊപ്പമായിരുന്നു താമസം.

അമ്മയേയും രഞ്ജിത്തിനേയും കുറച്ചു ദിവസങ്ങളായി താൻ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് 17-കാരൻ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ അവിഹിത ബന്ധമുണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകത്തിന് മുതിര്‍ന്നതെന്നും 17-കാരൻ പോലീസിനോട് പറഞ്ഞു. അതേസമയം, കുട്ടിയുടെ അമ്മയും രഞ്ജിത്തും പ്രണയത്തിലായിരുന്നില്ലെന്നും തെറ്റിദ്ധാരണകളടേയും ചില കിംവദന്തികളുടേയും അടിസ്ഥാനത്തിലായിരുന്നു കൊലപാതകമെന്നും ഭാദ പോലീസ് വ്യക്തമാക്കി. രഞ്ജിത്തിന്റേയും കുട്ടിയുടെ അമ്മയുടേയും ഫോണ്‍ രേഖകള്‍ പരിശോധിച്ചു. അമ്മയെ വിശദമായി ചോദ്യംചെയ്തു. ഇരുവരും ചാറ്റ് ചെയ്യാറുണ്ടായിരുന്നെങ്കിലും മറ്റു ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഭാദ പോലീസ് സ്റ്റേഷൻ മേധാവി ബാലാസാഹേബ് ഡോംഗ്രേ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക