മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) ബിജെപിയെ പിന്തുണയ്ക്കും. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് എംഎൻഎസ് സ്ഥാപകൻ രാജ് താക്കറെയുമായി ഫോണിൽ സംസാരിച്ചു. ഇതിനു പിന്നാലെയാണ് രാജ് താക്കറെ നിലപാട് വ്യക്തമാക്കിയത്. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ ഒരു എംഎൽഎയാണ് എംഎൻഎസിന് ഉള്ളത്.

വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു കത്തയച്ചു. സർക്കാരിന് നിലവിൽ ഭുരിപക്ഷമില്ലെന്നു കാട്ടി ബിജെപിയുടെയും മറ്റുള്ളവരുടെയും കത്തുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഗവർണർ അറിയിച്ചു. മഹാ വികാസ് അഘാഡി സഖ്യത്തിൽനിന്ന് പുറത്തുപോകാനാണ് ഭൂരിപക്ഷം എംഎൽഎമാരും ആഗ്രഹിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ നിങ്ങളുടെ എംഎൽഎമാരെ ജനാധിപത്യപരമല്ലാതെ രീതിയിൽ വിജയിപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് മനസ്സിലാകുന്നതെന്നും ഗവർണർ കത്തിൽ വ്യക്തമാക്കുന്നു. നിങ്ങൾക്കും നിങ്ങളുടെ സർക്കാരിനും സഭയുടെ വിശ്വാസം നഷ്ടപ്പെട്ടെന്നും സർക്കാരിന് ഭൂപരിപക്ഷമില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കത്തിൽ വിശദീകരിക്കുന്നു. അതിനാൽ നിയമസഭയുടെ വിശ്വാസത്തോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് വിശ്വാസവോട്ടെടുപ്പിലൂടെ തെളിയിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

50 എംഎൽഎമാർ തനിക്കൊപ്പം ഉണ്ടെന്നാണ് വിമത നേതാവ് ഏക്നാഥ് ഷിൻഡെ അവകാശപ്പെട്ടത്. അതിനാൽ തനിക്ക് വിശ്വാസ വോട്ടെടുപ്പിൽ ഭയമൊന്നുമില്ലെന്നും ജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ജയിലിൽ കഴിയുന്ന എൻസിപി നേതാക്കളായ നവാബ് മാലിക്കും അനിൽ ദേശ്മുഖും നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കുന്നതിനായി സുപ്രീം കോടതിയിൽ അനുമതി തേടി. ഇവരുടെ ഹർജി ഇന്ന് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക