തിരുവനന്തപുരം: ടിപ്പര്‍ ലോറി കാറുമായി ഇടിച്ച്‌ അപകടത്തില്‍പ്പെടുന്ന വീഡിയോ പങ്കുവെച്ച്‌ പൊതുജനങ്ങളോട് ചോദ്യവുമായി കേരളാ പൊലീസ്. ടിപ്പര്‍ ലോറി കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവേ എതിര്‍ ദിശയില്‍ നിന്നും വന്ന ഓട്ടോറിക്ഷയ്ക്ക് വഴി കൊടുക്കുമ്ബോള്‍ കാറ് ഇടിച്ചു തെറിപ്പിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.

അപകടവുമായി ബന്ധപ്പെട്ട് പലരും വിലയിരുത്തിയ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച ശേഷം അപകടത്തിന്റെ അടിസ്ഥാന കാരണമെന്താണെന്ന് പൊതുജനാഭിപ്രായം തേടുകയാണ് പൊലീസ്. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയുടെ കമന്റ് ബോക്‌സില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം പങ്കുവെക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയില്‍ കാണുന്ന അപകട രംഗങ്ങള്‍ കണ്ടിട്ട് പലരുടെയും വിലയിരുത്തലുകള്‍.

1. കാര്‍ ഒന്നു സ്പീഡ് കുറച്ചിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ലയിരുന്നു. ഒരു വെഹിക്കിള്‍ ഓവര്‍ടേക്ക് ചെയുമ്ബോള്‍ സൈഡ് മാത്രം അല്ല. ചെറുതായി ഒന്നു സ്പീഡ് കുറച്ചാല്‍ രണ്ടുപേര്‍ക്കും സേഫ് ആണ്.

2. ടിപ്പര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ നേരം കാറുകാരന്‍ സ്പീഡ് കൂട്ടി. എതിരെ വാഹനം വന്നപ്പോള്‍ കാറുകാരന്‍ സ്പീഡ് കുറച്ചു. കാര്‍ ഡ്രൈവറുടെ എക്‌സ്പീരിയന്‍സ് കുറവുകൊണ്ട് ടിപ്പര്‍ ഡ്രൈവറുടെ കണക്കുകൂട്ടല്‍ തെറ്റി അപകടം സംഭവിച്ചു.

3. സോളിഡ് സിംഗിള്‍ ലൈനില്‍ ഓവര്‍ടേക് ചെയ്യാന്‍ ശ്രമിച്ച ടിപ്പര്‍ ഡ്രൈവര്‍ ആണ് കുറ്റക്കാരന്‍.

4. ടിപ്പര്‍ ഡ്രൈവര്‍ മുന്നില്‍ നിന്ന് ഓട്ടോ വരുന്നതും ആ ടൈമിങ്ങില്‍ ഓവര്‍ ടേക്ക് ചെയ്യാന്‍ പറ്റില്ല എന്നും ആദ്യം തന്നെ മനസ്സിലാക്കണമായിരുന്നു. ഓവര്‍ടേക്കിംഗ് ചെയ്യപ്പെടുന്ന വാഹനം പോലെ തന്നെ ഓവര്‍ ടേക്ക് ചെയ്യുന്ന വാഹനവും മുന്‍പില്‍ ഉള്ള റോഡ് ശ്രദ്ധിക്കേണ്ടതാണ്.

5. മാന്യമായിട്ടു സൈഡ് കൊടുത്താല്‍ മാത്രം പോരാ, വണ്ടിയുടെ സ്പീഡ് കൂടെ കുറക്കണം അല്ലെങ്കില്‍ ഇങ്ങനെ ഒക്കെ സംഭവിക്കും.

6. അവിടെ ഓവര്‍ടേക് ചെയ്യാന്‍ ഉള്ള സ്ഥലം ഇല്ല ലോറിക്കാരന്‍ അല്‍പ്പം കൂടി കാത്തിരുന്നാല്‍ അപകടം ഒഴിവായേനെ. കാര്‍ വേഗത കുറച്ചാലും ലോറി കാറില്‍ തന്നെ ഇടിക്കും.

7. ആ ഓട്ടോ വന്നില്ലായിരുന്നുവെങ്കില്‍ എതിരെ വന്ന ലോറിയില്‍ ഈ ലോറി ഇടിക്കില്ലായിരുന്നോ? ഓട്ടോ ഡ്രൈവര്‍ വലിയ ഒരു അപകടം ആണ് ഇല്ലാതാക്കിയത്.

8. ആ ടിപ്പറുകാരനെ മാത്രം കുറ്റം പറയാന്‍ പറ്റില്ല. കാറുകാരന്‍ സൈഡ് കൊടുത്തിട്ടുണ്ട് പക്ഷെ മുന്നിലെ വാഹനം എത്തുന്നതിനു മുന്‍പ് ഓവര്‍ടേക്ക് ചെയ്യാന്‍ സ്പീഡ് കുറച്ചില്ല. ടിപ്പര്‍ ഓവര്‍ടേക്ക് ചെയ്യുന്നത് കണ്ടിട്ടും അതിനു സൗകര്യം ചെയ്തു കൊടുക്കാതെ ഔട്ടോകാരന്‍ വന്ന സ്പീഡില്‍ തന്നെ വന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക