ലഘിംപൂര്‍ ഖേരി: ഉത്തര്‍പ്രദേശിലെ ലഘിംപൂര്‍ ഖേരിയില്‍ വൈകിവന്നതിന് അധ്യാപികയെ ചെരുപ്പ് കൊണ്ട് മര്‍ദിച്ച്‌ സ്കൂള്‍ പ്രിന്‍സിപ്പല്‍. ഖേരി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ മെഹലഗു ഖേറാ സ്കൂളിലാണ് സംഭവം. സ്കൂലിലെത്താന്‍ പത്തു മിനിറ്റ് വൈകിയതിനായിരുന്നു ശിക്ഷ. അധ്യാപികയെ മര്‍ദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

സംഭവത്തില്‍ അധ്യാപിക പരാതി നല്‍കിയിട്ടുണ്ട്. രജിസ്റ്ററില്‍ തന്‍റെ ഹാജര്‍ രേഖപ്പെടുത്തുമ്ബോള്‍ അധ്യാപകനായ അജിത് വര്‍മ തുടര്‍ച്ചയായി തന്നെ ഉപദ്രവിച്ചിരുന്നെന്ന് അധ്യാപിക ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, അധ്യാപികയാണ് ആദ്യം തന്നെ അടിക്കാന്‍ കൈയുയര്‍ത്തിയതെന്നാണ് അധ്യാപകന്‍ ആരോപിക്കുന്നത്. വിഡിയോ വൈറലായതോടെ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതായി ബി.സി.എ ലഷ്മികാന്ത് പാണ്ഡെ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക