നെടുമ്ബാശ്ശേരി: കുവൈത്തിലേക്ക് സ്ത്രീകളെ കടത്തിയ സംഘം ചില സ്ത്രീകളെ പെണ്‍വാണിഭത്തിന് നിര്‍ബന്ധിച്ചതായി വെളിപ്പെടുത്തല്‍. കുവൈത്തില്‍നിന്ന് മടങ്ങിവന്ന യുവതികളിലൊരാളാണ് ഇതുസംബന്ധിച്ച്‌ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ആശുപത്രിയിലെ ശുചീകരണ തൊഴില്‍ വാഗ്ദാനം ചെയ്താണ് യുവതിയെ കുവൈത്തിലെത്തിച്ചത്. അവിടെ കരാറടിസ്ഥാനത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ മാറി ജോലി ചെയ്യാന്‍ നിര്‍ബന്ധിതമായി. വാഗ്ദാനം ചെയ്ത ശമ്ബളമില്ലെന്ന് പരാതിപ്പെട്ടപ്പോള്‍ ചിലരുമായി ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്ന് ഇവര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിന് പുറമെ ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് ഇപ്പോഴും സ്ത്രീകളെത്തുന്നുണ്ട്. മലയാളികളായ ചില സ്ത്രീകള്‍ തന്നെയാണ് ഇടനിലക്കാരായി യുവതികളെ അനാശാസ്യത്തിന് പ്രേരിപ്പിക്കുന്നത്. കുവൈത്തിലെത്തുമ്ബോള്‍ ഇടനിലക്കാരികള്‍ക്കൊപ്പം കുറച്ചുദിവസം താമസിപ്പിക്കും. ഇതിനിടെ സ്വവര്‍ഗരതിക്കിരയാക്കി ബ്ലാക്ക്മെയിലും ചെയ്യും.

കുവൈത്തിലെത്തുമ്ബോള്‍ പുതിയ തൊഴില്‍വിസ പതിക്കാനെന്ന് പറഞ്ഞ് പാസ്പോര്‍ട്ട് ഇടനിലക്കാര്‍ വാങ്ങിയെടുക്കും. പിന്നീട് ഇവര്‍ പറയുന്നതനുസരിച്ചില്ലെങ്കില്‍ യാത്രരേഖകളില്ലാതെ തങ്ങുന്നുവെന്നും ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തും. എമിഗ്രേഷനിലെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ മനുഷ്യക്കടത്ത് സംഘത്തെ സഹായിക്കുന്നുണ്ടോയെന്നത് അന്വേഷിക്കുന്നുണ്ട്.

കുവൈത്തില്‍ ഇരകളാക്കപ്പെട്ടവരില്‍ ഏറെപ്പേരും നെടുമ്ബാശ്ശേരി വഴി എത്തിയവരാണ്. കുവൈത്തിലേക്ക് ആറ് മാസത്തിനിടെ നെടുമ്ബാശ്ശേരിയില്‍നിന്ന് വിസിറ്റിങ് വിസയില്‍ കടന്ന ശേഷം കാലാവധി കഴിഞ്ഞും തിരികെയെത്താത്തവര്‍ ആരൊക്കെയാണെന്നത് പരിശോധിക്കുന്നുണ്ട്. കുവൈത്തില്‍ തട്ടിപ്പിനിരകളായവരില്‍ ഏഴുപേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇവരുമായി മൊബൈല്‍ ഫോണില്‍ വിവരങ്ങളുമാരാഞ്ഞു. എന്നാല്‍, ഇ-മെയില്‍ രേഖാമൂലം പരാതി നല്‍കാനാവശ്യപ്പെട്ടിട്ടും ഭൂരിപക്ഷം പേരും തയാറായിട്ടില്ല.

മുഖ്യപ്രതി മജീദിനെ നാട്ടിലെത്തിക്കാന്‍ പൊലീസ്

കൊച്ചി: കുവൈത്ത് മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി കണ്ണൂര്‍ സ്വദേശി മജീദിനെ നാട്ടിലെത്തിക്കാന്‍ നടപടികളുമായി പൊലീസ്. ഇയാള്‍ക്കായി ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പാസ്പോര്‍ട്ട് വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച്‌ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

കേരളത്തിലെത്തിച്ചുകഴിഞ്ഞാല്‍ നിലവില്‍ അറസ്റ്റിലായ മറ്റൊരു പ്രതിയായ അജുവിനൊപ്പമിരുത്തി ചോദ്യംചെയ്യും. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ അജുവിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മനുഷ്യക്കടത്തിന് പിന്നില്‍ മജീദാണെന്നാണ് അജുവിന്‍റെ മൊഴി. ഇരുവരെയും ഒപ്പമിരുത്തി ചോദ്യംചെയ്യുന്നതിലൂടെ മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാകൂ.

മജീദ് കുവൈത്തിലെ അംഗീകൃത റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. മനുഷ്യക്കടത്ത് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ നാട്ടില്‍നിന്ന് മടങ്ങിയതെന്നും പറയുന്നു. ഇയാളെക്കുറിച്ചുള്ള കുവൈത്തിലെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

മജീദിനെ സഹായിച്ചെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശിക്കായി അന്വേഷണം നടക്കുന്നുണ്ട്. തട്ടിപ്പിനിരയായെന്ന് പരാതിപ്പെട്ട ഒരു മലയാളി യുവതിയുടെ മൊഴികൂടി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക