പൂനെ: യുവതി പൊലീസുകാരനെ ശകാരിക്കുകയും തൊഴിക്കുകയും മാസ്‌ക് വലിച്ച്‌ ഊരി കീറുകയും ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ വൈറലാകുന്നു. സംഭവം കണ്ട ടാക്‌സി ഡ്രൈവര്‍മാരും വഴിയാത്രക്കാരുമാണ് പൊലീസുകാരനെ അധിക്ഷേപിക്കുന്ന വീഡിയോ പകര്‍ത്തിയത്. പെണ്‍കുട്ടി മദ്യലഹരിയിലായിരുന്നുവെന്നാണ് അനുമാനം.

അത്രയും മോശമായി പെണ്‍കുട്ടി പെരുമാറിയിട്ടും പൊലീസുകാരന്‍ ശാന്തനായി നില്‍ക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല, പക്ഷേ പൊലീസ് ഓഫീസറുടെ ബാഡ്ജില്‍ മഹാരാഷ്ട്ര പൊലീസ് എന്ന് എഴുതിയിട്ടുണ്ട്. ചുറ്റുംകൂടിയവര്‍ മറാതിയാണ് സംസാരിക്കുന്നത്. പൊലീസുകാരന്‍ ഫോണില്‍ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നടുറോഡില്‍ യുവതി ഇയാളുടെ കോളറില്‍ പിടിച്ച്‌ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് പൊലീസുകാരനെ ചവിട്ടാനും മുടി വലിക്കാനും ശ്രമിക്കുന്നുണ്ട്. അവന്റെ മാസ്‌ക് വലിച്ചൂരി എടുത്തതിന് ശേഷം വീഡിയോ റെകോര്‍ഡുചെയ്ത ക്യാമറയുടെ അടുത്തേക്ക് യുവതി വരുന്നതും കാണാം. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. എന്തായാലും വീഡിയോ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം സമൂഹ മാധ്യമങ്ങളല്‍ വൈറലായിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക