നെ​ടു​മ്ബാ​ശ്ശേരി: കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വന്ന കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. ബ​ന്ധു​ക്ക​ളാ​യ മൂ​ന്ന് പേ​ര്‍​ക്ക് പരിക്കേ​റ്റു. കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി ക​രി​ങ്ങ​ട വീ​ട്ടി​ല്‍ അല​ന്‍ ആ​ന്‍റ​ണി (28) ആ​ണ് മ​രി​ച്ച​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ല​ന്‍റെ ബ​ന്ധു​ക്ക​ളാ​യ ക​രി​ങ്ങ​ട ജ​ഫ്രി തോ​മ​സ് (23), ആ​ന്‍റ​ണി തോ​മ​സ് (34), ച​ങ്ങ​നാ​ശേ​രി ചെ​ട്ടി​ക്കാ​ട്ട് ഷെ​ജി വ​ര്‍​ഗീ​സ് (27) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ജ​ഫ്രി​യെ വി​ദേ​ശ​ത്തേ​ക്ക് യാ​ത്ര​യ​യ​യ്ക്കാ​ന്‍ കാ​റി​ലെ​ത്തി​യ​താ​ണ് അ​ല​നും മ​റ്റു​ള്ള​വ​രും. ഇ​ന്ന​ലെ വൈ​കീ​ട്ട് 5.30ഓ​ടെ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര​വി​മാ​ന​ത്താ​വ​ള​ത്തി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ബാ​രി​ക്കേ​ഡി​ല്‍ ഇ​ടി​ച്ച്‌ തലകീഴായി മ​റി​യു​ക​യാ​യി​രു​ന്നു. അ​ല​ന്‍ കാ​റി​ല്‍ ​നി​ന്നു തെ​റി​ച്ചു​വീണു. നാ​ലു പേ​രെ​യും ഉ​ട​ന്‍ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​ല​ന്‍ മ​രി​ച്ചു.

മ​റ്റു മൂ​ന്ന് പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. അലന്റെ മ‍ൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അ​ല​ന്‍റെ പിതാവ് ഷാ​ജി ആ​റ് വ​ര്‍​ഷം മുമ്ബ് എം​സി റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രിച്ചിരു​ന്നു. അ​മ്മ: ബി​ന്‍​സി. സഹോ​ദ​ര​ന്‍: അ​നി​ല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക