തിരുവനന്തപുരം: ചത്ത മാനിനെ ഭക്ഷിച്ച ഫോറസ്റ്റ് ഓഫിസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. പാലക്കാട് പാലോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അരുണ്‍ ലാല്‍, ബീറ്റ് ഓഫീസര്‍ എസ് ഷജീദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പാലോട് വനത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയ മാനിനെ ഇവര്‍ കറിവെച്ച്‌ കഴിക്കുകയായിരുന്നു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം അടിയന്തിരമായി പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശം നല്‍കി. ചുളിയാമല സെക്‌ഷനില്‍ മെയ് 10നാണ് സംഭവം. മാനിനെ ഉദ്യോഗസ്ഥര്‍ സെക്‌ഷന്‍ ഓഫിസില്‍ എത്തിച്ച്‌ ഇറച്ചിയാക്കിയെന്നാണു വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ചത്ത മാന്‍ തന്നെ ആയിരുന്നോ അതെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. ഒരു മാസത്തിന് ശേഷമാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ റേഞ്ച് ഓഫീസര്‍ ഇവരെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. സംഭവം കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ പാലോട് റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെ മെയ് 10ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ഉദ്യോ​ഗസ്ഥരേയും സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക