മലപ്പുറം തിരൂരങ്ങാടിയില്‍ സ്കൂളിലെ ശുചിമുറിയില്‍ നിന്നിറങ്ങുന്നതിനിടെ വീണു പരുക്കേറ്റ അഞ്ചുവയസുകാരന്‍ മരിച്ചു. കൊളപ്പുറം സൗത്ത് കെ എന്‍ സി കെ ഹുസൈന്‍ കോയ തങ്ങളുടെ മകന്‍ സയ്യിദ് ശഹ്ശാദ് (5) ആണ് മരിച്ചത്. കൊളപ്പുറം ഗവ. സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.

കഴിഞ്ഞ 15 ന് ആയിരുന്നു സംഭവം. സ്കൂളിലെ ശുചി മുറിയില്‍ പോയി മടങ്ങുന്നതിനിടെ വീഴുകയായിരുന്നു. തുടര്‍ന്ന് തിരൂരങ്ങാടിയിലേയും കോട്ടക്കലിലേയും ആശുപത്രികളില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം താഴേ കൊളപ്പുറം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു.മാതാവ്: സയ്യിദത് യുസൈറ ബീവി, സഹോദരങ്ങള്‍: സയ്യിദ് അഫ്രീദി, യുംന ബീവി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക