പാര്‍ക്കിംഗ് നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത് അധികൃതര്‍ക്ക് അയക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. വന്‍ നഗരങ്ങളില്‍ അനധികൃത പാര്‍ക്കിംഗ് വന്‍ പ്രശ്നം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

“അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനത്തിന്‍റെ ഫോട്ടോ അയക്കുന്നയാള്‍ക്ക് 500 രൂപ സമ്മാനം ലഭിക്കുമെന്ന നിയമം ഞാന്‍ ഉടന്‍ കൊണ്ടുവരും. നിയമലംഘകര്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ 1000 രൂപ പിഴയിട്ടാലാണ് ഫോട്ടോ അയക്കുന്നയാള്‍ക്ക് ഈ തുക നല്‍കുക. അപ്പോള്‍ പാര്‍ക്കിംഗ് മൂലമുള്ള പ്രശ്നം പരിഹരിക്കപ്പെടും.’ -ഗഡ്കരി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ജനങ്ങള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്ത സാഹചര്യത്തെ കുറിച്ചോര്‍ത്ത് പശ്ചാത്താപമുണ്ടെന്നും മന്ത്രി പറഞ്ഞു. എന്റെ കുക്കിന് ഇപ്പോള്‍ 2 സെക്കന്റ് ഹാന്‍ഡ് വാഹനങ്ങളുണ്ട്. നാലുപേരുള്ള കുടുംബത്തിന് ഇപ്പോള്‍ 6 വാഹനങ്ങളുണ്ട്. പാര്‍ക്ക് ചെയ്യാന്‍ റോഡ് ഉള്ളതിനാല്‍ ഡല്‍ഹി നിവാസികള്‍ ഭാഗ്യം ചെയ്തവരാണ്. ആരും പാര്‍ക്കിങ്ങ് ഏരിയകള്‍ ഉണ്ടാക്കുന്നില്ല. കൂടുതല്‍ പേരൂം റോഡുകളിലാണ് വണ്ടി പാര്‍ക്ക് ചെയ്യുന്നതെന്നും മന്ത്രി പരിഹസിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക