കൊല്ലം: ജില്ലയിലെ ഇരവിപുരത്ത് മദ്യലഹരിയില്‍ യുവാവ് കമ്ബിവടികൊണ്ട് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഇരവിപുരം ചന്തയുടെ എതിര്‍വശത്ത് വാടകയ്ക്കു താമസിക്കുന്ന ഈശ്വരി എന്ന 27കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭാര്യ മരിച്ചതറിയാതെ അടുത്തമുറിയിലെ കട്ടിലില്‍ കിടന്നുറങ്ങിയ ഭര്‍ത്താവ് മുരുക(42)നെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയിലാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് നല്‍കുന്ന ജോലി ചെയ്യുന്നയാളാണ് മുരുകന്‍. ഈശ്വരി സമീപത്തെ കടകളില്‍ ജോലി ചെയ്തിരുന്നു. ദമ്ബതികള്‍ക്ക് രണ്ട് മക്കളുണ്ട്. മുരുകന്‍ മദ്യപിച്ച്‌ സ്ഥിരമായി ഭാര്യയുമായി വഴക്കിട്ടിരുന്നു. വീട്ടുചെലവിനായി പണമൊന്നും ഇയാള്‍ നല്‍കിയിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഈശ്വരി ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനത്തിലായിരുന്നു കുടുംബം നോക്കിയിരുന്നത്. ശനിയാഴ്ച വൈകിട്ട് ഈശ്വരി മക്കളെ സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. പിറ്റേന്ന് രാവിലെ തിരിച്ചുകൊണ്ടുവരാമെന്ന് പറഞ്ഞാണ് അവിടെ നിന്ന് പോയത്. ബന്ധുക്കള്‍ ഞായറാഴ്ച രാവിലെ ഈശ്വരിയെ ഫോണില്‍ വിളിച്ചിരുന്നെങ്കിലും കിട്ടിയില്ല.

ഇതോടെ ഇവര്‍ ഈശ്വരിയുടെ വീട്ടിലേക്ക് പോയി. ഇവിടെയെത്തുമ്ബോള്‍ വാതില്‍ തുറന്നിട്ട് കിടക്കുകയായിരുന്നു. അകത്തേക്ക് ചെന്നുനോക്കിയപ്പോഴാണ് കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ സമയം തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു മുരുകന്‍. ബന്ധുക്കള്‍ വിവരം അറിയിച്ചതനുസരിച്ച്‌ എത്തിയ പോലീസ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക