കോട്ടയം : കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിനായി കോട്ടയം കെ.സി മാമ്മൻ മാപ്പിള ഹാളിലേയ്ക്ക് പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടാൻ ശ്രമിച്ച ബി.ജെ.പി കോട്ടയം മണ്ഡലം പ്രസിഡന്റ് പിടിയിൽ. മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടത്തിനെയാണ് പൊലീസ് സംഘം പിടികൂടിയത്. മൂലേടം മേൽപ്പാലത്തിന് സമീപത്താണ് ഇദ്ദേഹം മുഖ്യമന്ത്രിയുടെ വാഹനത്തെ കരിങ്കൊടി കാട്ടിയത്.

എന്നാൽ കോട്ടയത്തെ ജനങ്ങൾ മനസ്സുകൊണ്ടെങ്കിലും ഇദ്ദേഹത്തെ അഭിനന്ദിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. കാരണം മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ പല റോഡുകളും അടച്ചിട്ട് പോലീസ് നടപടി ജനങ്ങളെയും യാത്രക്കാരെയും ഒരുപാട് ബുദ്ധിമുട്ടിൽ ആക്കിയിരുന്നു. മുഖ്യമന്ത്രിയെ കരിങ്കോഴി കാണിക്കുമോ എന്നുപറയുന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ സക്കീർ തെങ്ങും പള്ളി ഫ്രാൻസിസ് മരങ്ങാട്ടുപള്ളി എന്നിവർ പോലീസ് കരുതൽ തടങ്കലിൽ ആണ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക