താൻ നാലാമതായി സംവിധാനം ചെയ്യാൻ പോകുന്ന ബിഗ് ബജറ്റ് ചിത്രം പ്രഖ്യപിച്ച് പൃഥ്വിരാജ്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്. മുരളീ ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ടൈസണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം എത്തുമെന്നും പൃഥ്വി പറയുന്നു. കെജിഎഫ് നിർമാതാക്കളായ ഹൊംബാളെ ഫിലിംസാണ് സിനിമ നിർമിക്കുന്നത്. ചിത്രത്തിൽ ആരൊക്കെ എന്ന കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തൽ ഇപ്പോൾ ഉണ്ടായിട്ടില്ല.

ആടുജീവിതം പൂർത്തിയാക്കി മടങ്ങിയെത്തുന്ന പൃഥ്വി ലൂസിഫർ രണ്ടാം ഭാഗമായ എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. തിരക്കഥ പൂർത്തിയായെന്ന് മുരളീ ഗോപി മുൻപ് വ്യക്തമാക്കിയിരുന്നു. കെജിഎഫ് 2ന്‍റെ കേരളത്തിൽ വിതരണത്തിന് എടുത്തത് പൃഥ്വിരാജായിരുന്നു. കേരളത്തിൽ നിന്നൊരു പാൻ ഇന്ത്യ ചിത്രമെന്ന സൂചനകൾ കൂടിയാണ് ടൈസൺ എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക