കെ മാധവന്റെ (പ്രസിഡന്റ്, ദി വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ, സ്റ്റാർ ഇന്ത്യ) മകൻ ഗൗതം മാധവന്റെ വിവാഹം വ്യാഴാഴ്ച ജയ്പൂരിൽ ആഘോഷിക്കാൻ സിനിമാലോകം ഒന്നടങ്കം ഒത്തുകൂടി. കമൽഹാസൻ, ആമിർ ഖാൻ, മോഹൻലാൽ, കരൺ ജോഹർ, പൃഥ്വിരാജ് സുകുമാരൻ, അക്ഷയ് കുമാർ തുടങ്ങി നിരവധി പേർ വിവാഹ ആഘോഷങ്ങൾ ആസ്വദിച്ചു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മോഹൻലാലിനൊപ്പം ധോളിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന വീഡിയോ അക്ഷയ് കുമാർ ഇന്ന് നേരത്തെ പങ്കുവെച്ചിരുന്നു. “മോഹൻലാൽ സർ, നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാൻ എന്നും ഓർക്കും, എന്ന അടിക്കുറിപ്പോടെയാണ് അക്ഷയ് വീഡിയോ പങ്കുവെച്ചത്. തികച്ചും അവിസ്മരണീയമായ നിമിഷം 😊🙏”.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോഹൻലാൽ നൃത്തച്ചുവടുകൾ വെച്ച് മാറുമ്പോൾ അക്ഷയ് കുമാറിനൊപ്പം ചേരുന്നത് മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് ആണ്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളുടെ ഒരു സംഗമ വേദിയായി ജയ്പൂരിൽ നടന്ന ഈ വിവാഹം മാറി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക