നികുതി വെട്ടിപ്പിന്റെ പേരിൽ മലയാളത്തിലെ പ്രമുഖ നടൻ കൂടിയായ നിർമ്മാതാവ് 25 കോടി രൂപ പിഴയടച്ചു എന്ന് കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഈ നടൻ പൃഥ്വിരാജ് ആണ് എന്ന അഭ്യൂഹവും പരന്നിരുന്നു. പൃഥ്വിരാജ് ആണ് പിഴയടച്ച് കേസ് നടപടികളിൽ നിന്ന് ഒഴിവായതെന്ന് മറുനാടൻ മലയാളി എന്ന മലയാളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്തക്കെതിരെ പൃഥ്വിരാജ് രംഗത്ത് വരികയും മറുനാടനെതിരെ നിയമനടപടികൾ ആരംഭിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയത്.

എന്നാൽ ഇതിനോടുള്ള പ്രതികരണവുമായി മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. പൃഥ്വിരാജിനോട് നമുക്ക് കോടതിയിൽ കാണാം എന്നാണ് അദ്ദേഹത്തിന്റെ വെല്ലുവിളി. എൻഫോഴ്സ്മെന്റ് കേസിൽനിന്ന് രക്ഷപെടാൻ പൃഥ്വിരാജ് 25 കോടി അടച്ചു എന്ന് എവിടെയും പറഞ്ഞിട്ടില്ലെങ്കിലും ആദായനികുതി വകുപ്പിലും ജിഎസ്ടിയുമായി അദ്ദേഹം 25 കോടി രൂപ പിഴ അടച്ചതിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കുമെന്നും ഷാജൻ വെല്ലുവിളിക്കുന്നു. യൂസഫ് അലിയോട് പറയാതിരുന്നത് പോലെ തന്നെ പൃഥ്വിരാജിനോടും മാപ്പ് പറയില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. താൻ സത്യസന്ധമായ മാധ്യമപ്രവർത്തനമാണ് നടത്തുന്നത് തലകുനിക്കില്ലെന്നും ഷാജൻ സ്കറിയ വീഡിയോയിൽ വ്യക്തമാക്കുന്നു. വീഡിയോ ചുവടെ👇

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക