‘എന്തരിനോ വേണ്ടി ജനിച്ച്‌, ആര്‍ക്കൊക്കെയോ വേണ്ടി ചാവാന്‍ നടന്ന എന്നെപ്പോലെ ഒരുപാട് പേര് വീണ മണ്ണാണ് ഈ തിരുവനന്തപുരത്തിന്റേത്. ഇവിടെ വന്നു കെളയ്ക്കാന്‍ നിക്കല്ലേ.’ കൊട്ട മധുവിന്റെയും കൂട്ടരുടെയും വരവറിയിച്ച്‌ ‘കാപ്പ’ ട്രെയ്‌ലര്‍ (Kaapa movie trailer) പുറത്തിറങ്ങി. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം, ‘കടുവയ്ക്ക്’ ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോംബോയെ ബിഗ് സ്‌ക്രീനിലെത്തിക്കും. പൃഥ്വിരാജിനെ കൂടാതെ ആസിഫ് അലി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

രണ്ട് കാലഘട്ടങ്ങളിലായി പറഞ്ഞു പോകുന്ന ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രമായ കൊട്ട മധുവിന്റെ ലോക്കല്‍ ഗുണ്ടയായുള്ള ആദ്യകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ചെയ്തിരുന്നു. താടി ട്രിം ചെയ്ത് ടൈറ്റ് ഷര്‍ട്ടുമായി ബുള്ളറ്റില്‍ ഇരിക്കുന്ന കിടിലന്‍ ലുക്കില്‍ ആണ് മധുസൂദനന്‍ എന്ന കൊട്ട മധുവായി പൃഥ്വി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ക്രിസ്മസ് റിലീസായി ഡിസംബര്‍ 22ന് ചിത്രം തിയേറ്ററിലെത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജി.ആര്‍. ഇന്ദുഗോപന്റെ നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്. ‘പടിഞ്ഞാറേ കൊല്ലം ചോരക്കാലം’ എന്ന നോവലിലെ ഒരധ്യായമാണ് ശംഖുമുഖി. ഇന്ദുഗോപന്‍ തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ കഥ പറയുന്നത്. തിരുവനന്തപുരത്തെ വിറപ്പിക്കുന്ന ഗുണ്ടാ നേതാവായാണ് പൃഥ്വിരാജിന്റെ കൊട്ട മധു എത്തുന്നത്. വിദ്യാഭ്യാസവും ആഴത്തിലുള്ള വായനയും കനലിരിക്കുന്ന ജീവിതാനുഭവങ്ങളുമുള്ള കൊട്ട മധുവിന്റെ കഥാപാത്രം പ്രേക്ഷകരെ ത്രസിപ്പിക്കും എന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍റെ സഹകരണത്തില്‍ ജിനു എബ്രഹാം ഡോള്‍വിന്‍ കുര്യക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റേഴ്സ് ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘കാപ്പ’.അപര്‍ണ ബാലമുരളി, അന്ന ബെന്‍ എന്നിവരാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുക. ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

ജോമോന്‍ ടി. ജോണ്‍ ചായഗ്രഹണം നിര്‍വഹിക്കുന്നു, എഡിറ്റര്‍ – ഷമീര്‍ മുഹമ്മദ്.പ്രൊഡക്ഷന്‍ ഡിസൈന്‍ – ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സഞ്ചു ജെ., വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – സജി കാട്ടാക്കട, അസോസിയേറ്റ് ഡയറക്ടര്‍ – മനു സുധാകരന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സൂരജ് കുമാര്‍, പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ – റിന്നി ദിവാകരന്‍, സ്റ്റില്‍സ് – ഹരി തിരുമല, പ്രമോഷന്‍ – പൊഫാക്ഷിയോ, ഡിസൈനുകള്‍ – ഫോറസ്റ്റ് ഓള്‍ വെതര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക