തിരുവനന്തപുരം: അന്വേഷണം തടസ്സപ്പെടുത്താനോ ഒളിച്ചോടാനോ അല്ല മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയതെന്ന് സ്വപ്‌ന സുരേഷ്. ഷാജ് കിരണ്‍ അടുത്ത സുഹൃത്തായിരുന്നു. മൊഴി പിന്‍വലിക്കാന്‍ ഷാജ് കിരണ്‍ പ്രേരിപ്പിച്ചതായും ഇന്നലെ ഉച്ചമുതല്‍ വൈകീട്ട് വരെ മാനസികമായി പീഡിപ്പിച്ചതായും സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വിശദീകരിക്കുന്നു എന്ന് പറഞ്ഞാണ് സ്വപ്‌ന സുരേഷ് തുടങ്ങിയത്. ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഷാജ് കിരണ്‍ പാലക്കാട് എത്തി. വൈകീട്ട് ഏഴര വരെ ഉണ്ടായിരുന്നു. ഉച്ചമുതല്‍ വൈകീട്ട് വരെ മാനസികമായി പീഡിപ്പിച്ചു. സരിത്തിനെ പൊലീസ് പൊക്കുമെന്ന് ഷാജ് കിരണ്‍ നേരത്തെ പറഞ്ഞിരുന്നു. ഷാജ് കിരണ്‍ പറഞ്ഞതുപോലെ സംഭവിച്ചെന്നും സ്വപ്‌ന പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നികേഷ് കുമാര്‍ എന്ന വ്യക്തി വന്ന് തന്നെ കാണും. അയാള്‍ക്ക് തന്റെ ഫോണ്‍ കൊടുക്കണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടു. നികേഷ് കുമാര്‍ മുഖ്യമന്ത്രിയുടെ ശബ്ദമാണ്. നികേഷിനൊപ്പം ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെത്തണം. ഒത്തുതീര്‍പ്പിലെത്തിയാല്‍ കേസും യാത്രാവിലക്കും ഒഴിവാക്കാമെന്നും ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്ന സുരേഷ് പറഞ്ഞു.

ഇന്ന് രാവിലെയും ഷാജ് കിരണ്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. പണമടക്കം പലതും വാഗ്ദാനം ചെയ്തു, എന്നാല്‍ താന്‍ അതിന് വഴങ്ങിയില്ല. എന്താണ് നടന്നതെന്ന് നാളെ വ്യക്തമാക്കും. ശബ്ദരേഖ പുറത്തുവന്നാല്‍ എല്ലാം വ്യക്തമാകുമെന്നും സ്വപ്ന വിശദീകരിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക