സ്വപ്നസുരേഷ് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എതിരെ അതീവഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സിപിഎം ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐയും സ്വപ്നയുടെ വെളിപ്പെടുത്തലുകളെ തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാൽ ഇടതുമുന്നണിയിലെ മൂന്നാമത്തെ വലിയ ഘടകകക്ഷിയായ കേരള കോൺഗ്രസും, പാർട്ടി ചെയർമാൻ ജോസ് കെ മാണിയും ഈ വിഷയത്തിൽ പരസ്യ പ്രതികരണം ഇതുവരെയും നടത്തിയിട്ടില്ല.

ഇത്തരത്തിൽ പരസ്യ നിലപാട് എടുക്കാതെ കേരള കോൺഗ്രസ് മടിച്ചു നിൽക്കാനുള്ള കാരണം പിസി ജോർജും, സരിത എസ് നായരും തമ്മിലുള്ള ശക്തമായ അന്തർധാരയാണോ എന്ന ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയവൃത്തങ്ങളിൽ ഉയരുന്നത്. മുൻപ് സോളാർ ലൈംഗികചൂഷണ കേസിൽ ജോസ് കെ മാണിയുടെ പേര് ഉയർന്നുവന്നിരുന്നു. എന്നാൽ സിബിഐ അന്വേഷണത്തിന് ആധാരമായ പരാതിയിൽ അദ്ദേഹത്തിൻറെ പേര് ഒഴിവാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വപ്നസുരേഷ് വിഷയവുമായി ബന്ധപ്പെട്ട് പി സി ജോർജ്ജ് സരിത എസ് നായരുമായി സംസാരിക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഇവർ തമ്മിൽ ഊഷ്മളമായ ഒരു ബന്ധം നിലനിൽക്കുന്നുണ്ടെന്ന് ശബ്ദരേഖയിലെ സംഭാഷണങ്ങളിൽ നിന്നും വ്യക്തമാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു രീതിയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതികരണം നടത്തിയാൽ അത് സോളാർ ലൈംഗിക പീഡനം വീണ്ടും ചർച്ചയാകുന്നുവാൻ ഇട വരുത്തുമോ എന്ന ആശങ്കയാണ് കേരള കോൺഗ്രസിനെയും ജോസ് കെ മാണിയെയും ശക്തമായ പ്രതികരണങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നത് എന്ന സംശയമാണ് രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയാകുന്നത്.

ഏതായാലും പിസി ജോർജിനെ കൂട്ടു പ്രതിയാക്കി സ്വപ്ന സുരേഷിനെതിരെ ക്രിമിനൽ ഗൂഢാലോചനയ്ക്കും, കലാപ ആഹ്വാനത്തിനും കേസെടുത്തിട്ടുണ്ട്. സരിത എസ് നായരെയും ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ ഇടയുണ്ട്. ഇതും വരുംദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെയ്ക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക