തിരുവനന്തപുരം: സ്വപ്‌ന സുരേഷിനും (Swapna Suresh) പി സി ജോര്‍ജിനും (PC George) എതിരെ കെ ടി ജലീല്‍ (KT Jaleel) എംഎല്‍എയുടെ പരാതിയില്‍ കേസെടുത്ത കാര്യം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ച കേരള പൊലീസ് മീഡിയ സെന്ററിന് രൂക്ഷ വിമര്‍ശനം. പതിവില്ലാത്ത രീതിയാണെന്നും പൊലീസ് സേനയുടെ ആത്മാഭിമാനം പണയം വെക്കരുതെന്നുമാണ് വിമര്‍ശനം.

https://m.facebook.com/story.php?story_fbid=563143451842597&id=100044408407189

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

”സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി തനിക്കെതിരെ ഗൂഢാലോചനയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്ന മുന്‍മന്ത്രി കെ.ടി.ജലീന്റെ പരാതിയില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമം 153, 120 (ബി) വകുപ്പുകള്‍ ചുമത്തിയാണ് ക്രൈം നമ്ബര്‍ 645/22 ആയി കേസ് എടുത്തിരിക്കുന്നത്. പരാതി അന്വേഷിക്കാന്‍ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും”- ഇതായിരുന്നു സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ പേരില്‍ അറിയിപ്പ് വന്നത്.

ഇതിന് താഴെ ആയിരക്കണക്കിന് പേരാണ് വിമര്‍ശനവുമായി രംഗത്ത് വന്നത്. ‘ക്യാപ്സൂളുകള്‍ ഇവിടെ നിന്നും ഇറക്കി തുടങ്ങിയോ?’, ‘എല്ലാ കേസുകളും ഇതുപോലെ പ്രസിദ്ധീകരിക്കുമോ?’, ‌’സേനയുടെ ആത്മാഭിമാനം പണയം വെക്കരുത്’, ‘ഇങ്ങനെയൊരു രീതി പതിവില്ലല്ലോ ഇതെന്ത് പറ്റി പൊലീസിന് ഇവിടെ പോസ്റ്റാന്‍’, ‘ഈ പേജില്‍ നിന്നും ഇങ്ങനൊരു പോസ്റ്റ്‌ പ്രതീക്ഷിച്ചില്ല… വളരെ മോശമായി പോയി… ഒരു പാര്‍ട്ടിയെയും വെള്ള പൂശുന്ന തരത്തില്‍ ഉള്ള പോസ്റ്റ്‌ പോലീസ് കാരുടെ പേജില്‍ അത് ശരിയാണോ?’, ‘ഇത് Kerala state police ന്റെ പേജ് തന്നെ അല്ലെ എന്നൊരും സംശയം ……….’, ‘കേരളാ പോലീസിന്റെ ഫേസ് ബുക്ക് പേജ് അഡ്മിന്‍ പോരാളി ഷാജിയാണോ ..’, ‘സാധാരണക്കാരന്‍ ഒരു പരാതി പറഞ്ഞാല്‍ ഇത്രയും ശുഷ്ക്കാന്തി കാണാറില്ലല്ലോ’- എന്നിങ്ങനെ നിരവധി വിമര്‍ശനങ്ങളാണ് പോസ്റ്റിന് താഴെ വരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക