കൊളംബിയയിലെ വാര്‍ഷിക സൈക്കിളിങ് മത്സരത്തിന്റെ വിജയി ലൂയി കാര്‍ലോസ് ചിയയ്ക്ക് തന്റെ വിജയം ഒന്ന് ആഘോഷിക്കാന്‍ പോലുമായില്ല. ആഘോഷം ആരംഭിച്ചപ്പോള്‍ തന്നെ അത് ദുരന്തത്തിലേക്ക് വഴിമാറിയതാണ് വിജയാഘോഷങ്ങളുടെ നിറം കെടുത്തിയത്. വുയല്‍റ്റയില്‍ നടന്ന വാര്‍ഷിക സൈക്ലിംഗ് മത്സരത്തില്‍ ചിയ വിജയിച്ചു.

വിജയമാഘോഷിക്കാന്‍ ഇരുകൈകളും വിട്ട് സൈക്കിള്‍ ചവിട്ടി മുന്നോട്ട് കുതിച്ച ചിയക്ക് വേഗം നിയന്ത്രിക്കാനായില്ല. സൈക്കിള്‍ നേരെ ചെന്ന് ഇടിച്ചത് ഫിനിഷിംഗ് ലൈനിന് അപ്പുറം കാത്തുനിന്ന ഭാര്യയെയായിരുന്നു. ഇരുവരും ഒരുമിച്ച്‌ വീണു. ഇടിയുടെ ആഘാതത്തില്‍ ചിയയുടെ ഭാര്യ ബോധം കെട്ട് നിലത്തുവീണു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാണികള്‍ പകര്‍ത്തിയത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഭാര്യയെ ഉടന്‍ ആശുപത്രിയിലെത്തി. ഇവര്‍ക്ക് നാലോളം സ്റ്റിച്ച്‌ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സൈക്ലിസ്റ്റും ഫോട്ടോഗ്രാഫറും കൂടിയായ ക്ലോഡിയ റൊണ്‍കാന്‍സിയോ ഭര്‍ത്താവിന്റെ വിജയം ക്യാമറയില്‍ പകര്‍ത്താനാണ് ഫിനിഷിംഗ് ലൈനില്‍ കാത്തുനിന്നിരുന്നത്. ആ നിമിഷം എനിക്ക് ബൈക്ക് നിയന്ത്രിക്കാനായില്ല – ചിയ ഒരു കൊളംബിയന്‍ പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ ഭാര്യയെയാണ് സൈക്കിള്‍ ചെന്നിടിച്ചത്. അത് ആരെ വേണമെങ്കിലും ആകാമായിരുന്നു. സംഭവത്തിന്റെ ഞെട്ടലിലാണ് അവള്‍ ഇപ്പോഴും. സൈക്കിളിന് മുന്നില്‍ നിന്ന് അവള്‍ എന്താണ് മാറാതിരുന്നത് എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ചില മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക