നടന്‍ പൃഥ്വിരാജിന്റെ മുഖ സാദൃശ്യവുമായി നടി. മോഡലും നടിയുമായ ബിന്ദു സഞ്ജീവിന്റെ ചിത്രം പോസ്റ്റ് ചെയ്ത ഒരാള്‍ കുറിച്ചതാണിത്. മലയാളം മൂവീ ഗ്രൂപ്പില്‍ രഞ്ജിത് സുരേന്ദ്രന്‍ ആണ് ബിന്ദു സഞ്ജീവിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

മുഖ സാദൃശ്യം.. ഈയിടെ മറ്റൊരു ഗ്രൂപില്‍ കണ്ട കമന്റാണു ഈ പോസ്റ്റിനു ആധാരം. ഈ നടിയ്ക്ക് പൃത്വിരാജിന്റെ നല്ല മുഖച്ഛായ ഇല്ലെ? രാജുവിന്റെ സിസ്റ്ററിന്റെ റോളിലോക്കെ കണ്ണടച്ച്‌ കാസ്റ്റ് ചെയ്യാമെന്ന് തോന്നുന്ന്. നിര്‍ഭാഗ്യവശാല്‍ പേരോര്‍മ്മയില്ല എന്നാണ് രഞ്ജിത് പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായെത്തിയത്. പൃഥ്വി പെണ്‍വേഷം കെട്ടിയ പോലെയുണ്ടെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദുബായിലും ഇന്ത്യയിലും നടന്ന നിരവധി സൗന്ദര്യ മത്സരങ്ങളില്‍ വിജയിച്ച്‌ ഫാഷന്‍ ലോകത്തേക്ക് കടന്ന് വന്നയാളാണ് ബിന്ദു. ജിസിസിയുടെ മിസിസ് ഇന്ത്യ കള്‍ച്ചര്‍, മിസിസ് മലയാളം മോംസ് മിഡില്‍ ഈസ്റ്റ്, മിസിസ് മലയാളി മങ്ക റണ്ണര്‍ അപ്പ്, മിസിസ് എത്നിക് ഫെയ്സ് എന്നീ പുരസ്‌കാരങ്ങള്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നടി സ്വന്തമാക്കി. പങ്കജ കസ്തൂരി, ഡിഐഎഫ്സി, ജിഎംസി ഓട്ടോമൊബൈല്‍സ്, കല്യാണ്‍ ജ്വല്ലറി, ഭീമ ജ്വല്ലറി തുടങ്ങിയ ക്ലയന്റുകളുടെ നിരവധി പരസ്യങ്ങളിലും മോഹന്‍ലാലിനൊപ്പം ജനപ്രിയമായ മണപ്പുറം പരസ്യത്തിലും ബിന്ദു അഭിനയിച്ചു.

മലയാള സിനിമകളില്‍ സജീവമായ അവര്‍ എന്റെ മെഴുകുതിരി അത്താഴങ്ങള്‍, മിഖായേല്‍, ഒരു അഡാര്‍ ലവ് സ്റ്റോറി, ഇരുപത്തിയൊന്ന് നൂറ്റണ്ട് , മ്യാവൂ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കുറല്‍ (തമിഴ് -സംവിധാനം സുഗീത്), യുഗി/ അദൃശ്യം (സാക്ക് ഹാരിസിന്റെ ദ്വിഭാഷാ ചിത്രം) തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

കടപ്പാട്: B4 മലയാളം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക