തിരുവനന്തപുരം: വി ഡി സതീശനെ ലീഡര്‍ എന്ന് വിശേഷിപ്പിച്ച്‌ തിരുവനന്തപുരം നഗരത്തില്‍ ഉയര്‍ന്ന ഫ്ലക്സുകള്‍ മാറ്റി. തൃക്കാക്കര തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ പേരില്‍ തലസ്ഥനത്ത് ഫ്ലക്സുകള്‍ ഉയര്‍ന്നത്. തന്നെ ലീഡര്‍ എന്ന് വിളിക്കരുതെന്നും ഫ്ലക്സുകള്‍ മാറ്റണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫ്ലക്സുകള്‍ മാറ്റിയത്.

ലീഡര്‍, ക്യാപ്റ്റന്‍ വിളി കെണിയില്‍ താന്‍ വീഴില്ലെന്നും കേരളത്തിന് കെ കരുണാകരന്‍ എന്ന ഒറ്റ ലീഡര്‍ മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചിരുന്നു. തന്റെ ചിത്രം മാത്രമുള്ള ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കാന്‍ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെടുമെന്നും തൃക്കാക്കരയിലെ കോണ്‍ഗ്രസിന്റെ ചരിത്ര വിജയം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അവകാശപ്പെട്ടതാണെന്നും വി ഡി സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്തിരിഞ്ഞ് ഓടാത്ത മുന്നണി പോരാളി, ഒറ്റ ചങ്കും ഒറ്റ നിലപാടും തുടങ്ങിയ മറ്റ് വിശേഷണങ്ങളായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്.’വര്‍ഗീയത ഞങ്ങളുടെ അടവ് നയമല്ല, വര്‍ഗീയ വാദികളുടെ വോട്ടും ഞങ്ങള്‍ക്ക് വേണ്ട, മതേതര കേരളം യുഡിഎഫിനൊപ്പം നില്‍ക്കും. ലീഡര്‍ വി ഡി സതീശന്‍’ എന്നും മറ്റൊരു പോസ്റ്ററില്‍ ഉണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക